സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. ഇന്നലെ കൂടിയ സ്വര്‍ണവിലയില്‍ ഇന്ന് കുറവ് രേഖപ്പെടുത്തി. 240 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 33,360 രൂപയായി. 30 രൂപ കുറഞ്ഞ ഗ്രാമിന്റെ വില 4170 രൂപയാണ്.
കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി സ്വര്‍ണവില ഏറിയും കുറഞ്ഞുമാണ് നില്‍ക്കുന്നത്. മാസത്തിന്റെ തുടക്കത്തില്‍ 34,440ല്‍ എത്തിയ വില നാലു ദിവസം പിന്നിട്ടപ്പോഴേക്കും മാസത്തെ കുറഞ്ഞ നിരക്കായ 33,160ല്‍ എത്തി. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വിലയില്‍ ചാഞ്ചാട്ടമാണ് ദൃശ്യമായത്.