കല്‍പ്പറ്റ, പനമര സ്വദേശികള്‍ അഞ്ചു പേര്‍ വീതം, അമ്പലവയല്‍, പൊഴുതന 3 പേര്‍ വീതം, എടവക, പൂതാടി, ബത്തേരി, വെങ്ങപ്പള്ളി, നെന്മേനി രണ്ടു പേര്‍ വീതം, കണിയാമ്പറ്റ, പടിഞ്ഞാറത്തറ, തരിയോട് സ്വദേശികളായ ഓരോരുത്തരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്. ബാംഗ്ലൂരില്‍ നിന്ന് വന്ന മുട്ടില്‍, ബത്തേരി സ്വദേശികളായ ഓരോരുത്തരാണ് ഇതര സംസ്ഥാനത്തു നിന്നെത്തി രോഗബാധിതരായത്.

റേഷൻ കാർഡ് മാറ്റത്തിന് അപേക്ഷിക്കാം
റേഷൻ കാർഡുകൾ എ.എ.വൈ (മഞ്ഞ കാർഡ്) വിഭാഗത്തിലേക്ക് മാറ്റാനുള്ള അപേക്ഷകൾ ഒക്ടോബർ 31നകം താലൂക്ക് സപ്ലൈ ഓഫീസുകളിൽ സമർപ്പിക്കണം. അർഹരായ പട്ടികവർഗ്ഗ കുടുംബങ്ങൾ, ആശ്രയ പട്ടികയിൽപ്പെട്ട അതിദാരിദ്രർ, നിരാലംബരും നിർദ്ധനരുമായ വിധവകൾ നാഥയായുള്ള കുടുംബങ്ങൾ,







