കോഹ്​ലിയും രോഹിതുമല്ല, ഐ.പി.എൽ ചരിത്രത്തിൽ കൂടുതൽ പണംവാരിയ കളിക്കാരൻ ഇയാളാണ്​…

മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗ്​ ക്രിക്കറ്റിന്‍റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ പണം സമ്പാദിച്ച കളിക്കാരൻ വിരാട്​ കോഹ്​ലിയോ രോഹിത്​ ശർമയോ അല്ല. ചെന്നൈ സൂപ്പർ കിങ്​സിന്‍റെ നായക സ്​ഥാനത്ത്​ പതിറ്റാണ്ടിലേറെയായി വിരാജിക്കുന്ന മഹേന്ദ്ര സിങ്​ ധോണിക്കാണ്​ ഐ.പി.എൽ ക്രീസിൽനിന്ന്​ കൂടുതൽ പണംവാരിയ കളിക്കാരനെന്ന വിശേഷണം. 150 കോടി രൂപയാണ്​ ഐ.പി.എല്ലിൽനിന്ന്​ ഇതുവരെ മുൻ ഇന്ത്യൻ ക്യാപ്​റ്റന്‍റെ സമ്പാദ്യം.

രാജ്യാന്തര ക്രിക്കറ്റിൽനിന്ന്​ വിരമിച്ചിട്ടുണ്ടെങ്കിലും കളിയിൽനിന്ന്​ പണംവാരുന്ന കാര്യത്തിൽ ധോണി ഇപ്പോഴും മുന്നിൽതന്നെയാണ്​. 2021 സീസണിലേക്ക്​ സി.എസ്​.കെയുമായി കരാർ ചെയ്​ത വകയിൽ 15 കോടി രൂപയാണ്​ ‘മഹി’യുടെ അക്കൗണ്ടിലെത്തിയത്​. പണമൊഴുകുന്ന ഐ.പി.എല്ലിന്‍റെ കളത്തിൽ ഏറ്റവും കൂടുതൽ പണം നേടിയ കളിക്കാരനായി അതോടെ ധോണി മാറി. ഐ.പി.എല്ലിൽനിന്ന്​ 150 കോടിക്കുമുകളിൽ സമ്പാദിക്കുന്ന ഏക കളിക്കാരനും ധോണിയാണ്​. 2008 മുതൽ ചെന്നൈ ടീമുമായി കരാറിലേർപ്പെട്ടാണ്​ ധോണി ഇത്രയും തുക സ്വന്തമാക്കിയത്​.

മുംബൈ ഇന്ത്യൻസ്​ ക്യാപ്​റ്റൻ രോഹിത്​ ശർമയും നിലവിലെ ഇന്ത്യൻ ക്യാപ്​റ്റൻ വിരാട്​ കോഹ്​ലിയുമാണ്​ ഇക്കാര്യത്തിൽ ധോണിക്കുപിന്നിൽ രണ്ടും മൂന്നും സ്​ഥാനങ്ങളിൽ. 146.6 കോടി രൂപയാണ്​ ഐ.പി.എല്ലിൽ രോഹിതിന്‍റെ സമ്പാദ്യം. ബാംഗ്ലൂർ റോയൽ ചല​ഞ്ചേഴ്​സ്​ ടീം ക്യാപ്​റ്റൻ കൂടിയായ കോഹ്​ലിയുടെ സമ്പാദ്യം 143.2 കോടിയാണ്​. 2008ൽ ​ഐ.പി.എൽ തുടങ്ങിയ ഘട്ടത്തിൽ ധോണിക്ക്​ ലഭിച്ചതുപോലെ കനത്ത തുക ലഭിച്ചിരുന്നില്ല എന്നതിനാലാണ്​ കോഹ്​ലി അൽപം പിന്നിലായത്​.

ഓണക്കൂട്ട് 2025: ശിശു സംരക്ഷണ സ്ഥാപനങ്ങളിലെ കുട്ടികളുടെ ഓണാഘോഷം നാളെ

ജില്ലാ ഭരണകൂടം, ജില്ലാ ശിശുസംരക്ഷണ യൂണിറ്റ്, സൈറ്റ് വയനാട്, വിവിധ വകുപ്പുകള്‍, സന്നദ്ധ സംഘടനകള്‍ എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ ജില്ലയില്‍ ബാല നീതി നിയമ പ്രകാരം രജിസ്റ്റര്‍ ചെയ്ത ശിശു സംരക്ഷണ സ്ഥാപനങ്ങളിലെ കുട്ടികള്‍ക്കായി ഓണക്കൂട്ട്

മാധ്യമ ശില്‍പശാല സംഘടിപ്പിച്ചു

സാമൂഹ്യവനവത്കരണ വിഭാഗം, കല്‍പ്പറ്റ- സുല്‍ത്താന്‍ ബത്തേരി സാമൂഹ്യവനവത്കരണ റെയിഞ്ചിന്റെ സംയുക്താഭിമുഖ്യത്തില്‍ വനത്തിനകത്തെ മാധ്യമ പ്രവര്‍ത്തനം മാര്‍ഗ്ഗരേഖകള്‍ എന്ന വിഷയത്തില്‍ ഏകദിന ശില്‍പശാല സംഘടിപ്പിച്ചു. മുത്തങ്ങ വന്യജീവി സങ്കേതം ഡോര്‍മെറ്ററിയില്‍ നടന്ന ശില്‍പശാല കോഴിക്കോട് സോഷ്യല്‍

ചിരാത് എസ് പി സി ഓണം ക്യാമ്പ് സംഘടിപ്പിച്ചു

പിണങ്ങോട്: കുട്ടികളിൽ നേതൃഗുണം വർദ്ധിപ്പിക്കുക, ലക്ഷ്യബോധം ഉണ്ടാക്കിയെടുക്കുക, ആത്മവിശ്വാസത്തോടെ പ്രവർത്തിക്കാൻ പ്രാപ്തരാക്കുക എന്നീ ലക്ഷ്യങ്ങളോടെ പിണങ്ങോട് വയനാട് ഓർഫനേജ് ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡൻസ് പോലീസ് കേഡറ്റുകൾക്ക് വേണ്ടി ചിരാത് എന്ന പേരിൽ സംഘടിപ്പിച്ച

എം.എല്‍.എ ഫണ്ട് അനുവദിച്ചു

മന്ത്രി ഒ.ആര്‍ കേളുവിന്റെ പ്രത്യേക വികസന നിധിയിലുള്‍പ്പെടുത്തി പനമരം ഗ്രാമപഞ്ചായത്തിലെ വാറുമ്മല്‍കടവ് പുഴയോരം റോഡ് കോണ്‍ക്രീറ്റ് പ്രവര്‍ത്തിക്ക് 15 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു.

പാര്‍ട്ട് ടൈം സ്വീപ്പര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം

കരണി സഹകരണ പരിശീലന കേന്ദ്രത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ആണ്‍/പെണ്‍കുട്ടികളുടെ ഹോസ്റ്റലുകളില്‍ പാര്‍ട്ട് ടൈം സ്വീപ്പര്‍ തസ്തികയിലേക്ക് കരാര്‍ നിയമനം നടത്തുന്നു. ഏഴാം ക്ലാസാണ് യോഗ്യതയുള്ള 18 നും 50 നുമിടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍

വനിത കരാട്ടെ ട്രെയിനർ

വൈത്തിരി ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയുടെ ഭാഗമായി പെണ്‍കുട്ടികള്‍ക്ക് കരാട്ടെ പരിശീലനം നല്‍കാന്‍ അംഗീകൃത വനിതാ ട്രെയിനര്‍മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. സ്‌പോര്‍ട്സ് കൗണ്‍സില്‍ രജിസ്ട്രേഷനുള്ള ട്രെയിനര്‍മാര്‍ പരിശീലനത്തിന് ഒരു കുട്ടിക്ക് ഒരു ക്ലാസിന് ഈടാക്കുന്ന

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.