ഝാന്‍സിയില്‍ ട്രെയിനില്‍ കന്യാസ്ത്രികളെ ആക്രമിച്ച സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. അന്‍ജല്‍ അന്‍ജാരിയ, പര്‍ഗേഷ് അമാരിയ എന്നിവരാണ് അറസ്റ്റിലായത്. ഹിന്ദു ജാഗരണ്‍ മഞ്ച് സെക്രട്ടറിയാണ് പര്‍ഗേഷ്, അന്‍ജല്‍ അന്‍ജാരിയ സംഘടനയുടെ അധ്യക്ഷനുമാണ്അതേസമയം, കന്യാസ്ത്രികളെ ഭീഷണിപ്പെടുത്തിയെന്നതാണ് പ്രതികള്‍ക്കെതിരെ നിലവില്‍ ചുമത്തിയിരിക്കുന്ന കുറ്റം. പ്രതികളെ ചോദ്യം ചെയ്യുമെന്നും കൂടുതല്‍ വകുപ്പുകള്‍ ചുമത്തുമെന്നുമാണ് പൊലീസ് പറയുന്നത്. രണ്ടുപേരെയാണ് നിലവില്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. സംഘത്തിലുള്ള മറ്റുള്ളവരെ കൂടി അറസ്റ്റ് ചെയ്യുന്നതിനുള്ള നടപടികള്‍ ഉടനുണ്ടാകുമെന്നും പൊലീസ് അറിയിച്ചു.ഡല്‍ഹിയില്‍ നിന്ന് ഒഡിഷയിലേക്കുള്ള യാത്രക്കിടെ ഝാന്‍സിയില്‍ വച്ചാണ് തിരുഹൃദയ സന്യാസി സഭയിലെ മലയാളി ഉള്‍പ്പെടെയുള്ള നാല് കന്യാസ്ത്രീകള്‍ക്ക് നേരെ ആക്രമണം ഉണ്ടായത്. മതം മാറ്റാന്‍ ശ്രമിച്ചെന്നാരോപിച്ച് മര്‍ദ്ദിക്കുകയായിരുന്നു.

‘കെഎസ്ആർടിസിയും നാളെ നിരത്തിലിറങ്ങില്ല, ആരെങ്കിലും ഇറക്കിയാൽ അപ്പോൾ കാണാം’, മന്ത്രി ഗണേഷിന്‍റെ നിലപാട് തള്ളി ടിപി; ‘കടകൾ തുറക്കരുതെന്ന് അഭ്യർഥന’
തിരുവനന്തപുരം: കെ എസ് ആർ ടി സി യൂണിയനുകൾ ദേശീയ പണിമുടക്കിന്റെ ഭാഗമാകില്ലെന്നും നാളെ കേരളത്തിൽ ബസുകൾ ഓടുമെന്നുമുള്ള ഗതാഗത മന്ത്രി ഗണേഷ് കുമാറിന്‍റെ പ്രസ്താവന തള്ളി ഇടത് സംഘടനകൾ രംഗത്ത്. കെ എസ്