മാനന്തവാടി: ചെറുപുഷ്പ മിഷൻലീഗ് മാനന്തവാടി രൂപതയുടെയും നടവയൽ മേഖലയുടെയും സംയുക്ത ആഭിമുഖ്യത്തിൽ പീഢാനുഭവ യാത്ര നടത്തി പ്രാർത്ഥിച്ചു.നടവയൽ കായക്കുന്ന് കുരിശു പള്ളിയിൽ നിന്ന് ആരംഭിച്ച് ലാസെലറ്റ് ആശ്രമത്തിൽ അവസാനിച്ച ഭക്തി സാന്ദ്രമായ പീഢാനുഭവ യാത്രയ്ക്ക് ആർച്ച് പ്രീസറ്റ് ജോസ് മേച്ചേരിയിൽ രൂപത ഡയറക്ടർ ഷിജു ഐക്കരക്കാനയിൽ , ഫാ. നിഷ്വിൻ തേൻപള്ളിയിൽ, രെഞ്ചിത്ത് മുതുപ്ലാക്കൽ സജീഷ് എടത്തട്ടേൽ, തങ്കച്ചൻ മാപ്പിളകുന്നേൽ സി.ക്രിസ്റ്റീന എഫ്.സി.സി,സി.സിനി മരിയ സി. എം.സി, അലോഷിൻ കൊല്ല പ്പള്ളി, ടോണി ചെമ്പോട്ടിക്കൽ, ആന്റോ ചിറമ്മേൽ, സി.ആൻസ് മരിയ സി. എം.സി എന്നിവർ നേതൃത്വം നൽകി.

കുടിശ്ശിക 31 വരെ അടയ്ക്കാം
കേരള ഓട്ടോമൊബൈല്‍ വര്‍ക്ക്‌ഷോപ്പ് തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായ തൊഴിലാളികള്‍ക്ക് ജൂലൈ 31 വരെ കുടിശ്ശിക അടയ്ക്കാന്‍ അവസരം. കുടിശ്ശികയുള്ള തൊഴിലാളികള്‍ അവസരം വിനിയോഗിക്കണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 04936 206355.