വയനാടിനെ ശുചീകരിക്കാൻ കുടുംബശ്രീ ഒരുങ്ങി

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി വയനാട് ജില്ലയിൽ കുടുംബശ്രീ നടപ്പിലാക്കുന്ന ഡീപ് ക്ലീൻ വയനാടിന് ഒരുക്കങ്ങൾ പൂർത്തിയായി. ജില്ലയിലെ ഒന്നര ലക്ഷം അയൽക്കൂട്ട കുടുംബാംഗങ്ങൾ ചേർന്നാണ് വീടും പരിസരവും വൃത്തിയാക്കി അണു നശീകരണ പ്രക്രിയയുടെ ഭാഗമാവുന്നത്. ആഗസ്റ്റ് 23നാണ് അണുനശീകരണ പ്രവർത്തനം ജില്ലയിൽ നടക്കുന്നത്. ജില്ലാ ഭരണ കൂടം ആരോഗ്യ വകുപ്പ് എന്നിവരുടെ സഹകരണത്തോടെയാണ് ഡീപ് ക്ലീൻ വയനാട് ശുചീകരണ ക്യാമ്പയിൻ നടത്തുന്നത്. കുടുംബശ്രീ അംഗങ്ങൾക്കൊപ്പം സന്നദ്ധ സംഘടനകളും ക്യാമ്പയിനിന്റെ ഭാഗമാകും.
കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ ബ്രേക്ക് ദി ചെയിൻ ക്യാമ്പയിൻ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഓരോ അയൽക്കൂട്ട അംഗവും അവരുടെ വീട്ടിലെ മുഴുവൻ സ്ഥലവും ഉപകരണങ്ങളും അണുനശീകരണവും ക്ലോറിനേഷനും നടത്തും. കൂടാതെ പ്രതിരോധ ഗുളികകളുടെയും ആയുർവേദ മരുന്നുകളുടേയും വിതരണം എന്നിവയും നടക്കും. ഓരോ അയൽക്കൂട്ടവും തങ്ങളുടെ പരിധിയിലെ പൊതു സ്ഥാപനങ്ങളിൽ പ്രോട്ടോകോൾ പാലിച്ച് ശുചീകരണ പ്രവർത്തനങ്ങൾ നടത്തും. ബസ് സ്റ്റോപ്പ്, പാലളക്കുന്ന ഇടങ്ങൾ എന്നിവിടങ്ങളും മാനദണ്ഡം പാലിച്ചു കൊണ്ട് വൃത്തിയാക്കും.
അയൽക്കൂട്ട പ്രദേശത്തെ പ്രത്യകം ശ്രദ്ധിക്കേണ്ട കിടപ്പു രോഗികൾ, മറ്റ് ബാധിതർ, വയോജനങ്ങളുടെ വീടുകൾ എന്നിവ വൃത്തിയാക്കുന്നതിന് അയൽക്കട്ടാംഗങ്ങൾ നേതൃത്വം നൽകും. പട്ടിക വർഗ്ഗ ഊരുകളിലെ വീടുകളിൽ നടക്കുന്ന ശുചീകരണ പ്രവർത്തനങ്ങൾക്ക് സിഡിഎസിനൊപ്പം അനിമേറ്റർമാർ നേതൃത്വം നൽകും. പണിയ, അടിയ, കാട്ടുനായ്ക്ക എന്നീ വിഭാഗങ്ങളിൽ ശുചീകരണ ബോധവക്കരണ പരിപാടിയുടെ രണ്ടാം ഘട്ടത്തിനും തുടക്കമാകും. കുടുംബശ്രീയുടെ കീഴിൽ നിലവിൽ ഏഴ് ഡീപ് ക്ലീനിംഗ് ആൻഡ് ഡിസ് ഇൻഫക്ട് ടീമുകൾ രൂപീകരിക്കപ്പെട്ടിട്ടുണ്ട്. ക്വാറൈന്റൻ സെന്ററുകൾ, എഫ്എൽടിസി മറ്റ് സ്ഥാപനങ്ങൾ എന്നിവ ഇവർ അണു നശീകരണം നടത്തി വരുന്നുണ്ട്. ഇവരുടെ സേവനവും ഡീപ് ക്ലീൻ വയനാടിന് ലഭ്യമാകും.
കുടുംബശ്രീ ഹരിത കർമ്മ സേനയും വിജിലന്റ് ഗ്രൂപ്പ് അംഗങ്ങളും വിവിധ കോവിഡ് ബാധിത പ്രദേശങ്ങളിൽ ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശാനുസരണം പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു വരുന്നുണ്ട്. ശുചീകരണ പ്രവർത്തനത്തിൽ ജില്ലയിലെ എംഎൽഎമാർ, ജില്ലാ കലക്ടർ, ജില്ലാ ബ്ലോക്ക് ഗ്രാമ പഞ്ചായത്ത് അധ്യക്ഷൻമാൻ എന്നിവർ പങ്കാളികളാകും. വാർഡ് തലത്തിൽ ജനപ്രതിനിധികളും എഡിഎസും അണുനശീകരണ പ്രവർത്തനത്തിന് നേതൃത്വം നൽകും. ജില്ലയിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രതിരോധ പ്രവർത്തനത്തിന്റെ തുടർച്ചയായാണ് ഡീപ് ക്ലീൻ വയനാട് ശുചീകരണ കാമ്പയിന് നടക്കുന്നത്. നിലവിൽ സാമൂഹ്യ അകലം പാലിക്കുന്നതിനും ശുചിത്വം പാലിക്കുന്നതിനും നിരന്തരം അവബാേധ പ്രവർത്തനങ്ങൾ കുടുംബശ്രീ ഓൺലൈൻ യോഗങ്ങളിലൂടെ നടത്തി വരുന്നുണ്ട്. ജില്ലയിലെ കുടുംബശ്രീ പ്രവർത്തനങ്ങൾ താഴെ തട്ടിൽ നടപ്പിലാക്കുന്ന സിഡിഎസ് സംവിധാനം വഴിയാണ് അയൽക്കൂട്ടാഗങ്ങളിലേക്ക് വിവരങ്ങൾ എത്തിക്കുന്നത്. സാമൂഹ്യ അണുക്കള, ഊരുകളിലെ സാമൂഹ്യ അടുക്കള, പ്രതിരോധ മരുന്ന് വിതരണം, മാസ്ക്, പിപിഇ കിറ്റ് വിതരണം തുടങ്ങി ജില്ലയിൽ നേരത്തെ തന്നെ വിവിധ പ്രവർത്തനങ്ങൾ കുടുംബശ്രീ നടപ്പാക്കിയിരുന്നു വയോജനങ്ങളുടെ സംരക്ഷണം ഉറപ്പാക്കാൻ നിരന്തരം ആരോഗ്യ സാമൂഹ്യ വകുപ്പുമായി ചേർന്ന് ഗ്രാൻഡ് കെയർ എന്ന പ്രവർത്തനവും കുടുംബശ്രീ നടത്തി വരുന്നു. ശുചീകരണ ക്യാമ്പയിനിന്റെ പ്രചരണാർത്ഥം ജില്ലയിലെ കുടുംബശ്രീ കുടുംബാംഗങ്ങൾക്ക് എന്റെ ഭവനം ശുചിത ഭവനം എന്ന പേരിൽ ശുചീകരണ പ്രവർത്തനത്തിന്റെ കുടുംബ സെൽഫി മത്സരവും സംഘടിപ്പിക്കുന്നുണ്ട്.
കുടുംബശ്രീ ജില്ലാ മിഷൻ കുടുംബശ്രീ കോർഡിനേറ്റർ പി സാജിത,
ഡിഎംസിന്മാരായ ഹാരിസ് കെ എ , കെ ടി മുരളി, വാസു പ്രദീപ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

ജനപ്രതിനിധികൾക്ക് സ്വീകരണമൊരുക്കി ശ്രേയസ് ചീരാൽ യൂണിറ്റ്

ചീരാൽ യൂണിറ്റ് സംഘടിപ്പിച്ച ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾക്കുള്ള സ്വീകരണവും,ക്രിസ്തുമസ് പുതുവത്സര ആഘോഷവും ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് ഡയറക്ടർ ഫാ.തോമസ് ക്രിസ്തുമന്ദിരം അധ്യക്ഷത വഹിച്ചു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ

അന്താരാഷ്ട്ര പുഷ്പമേളയ്ക്ക് തിരിതെളിഞ്ഞു: മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്തു.

വയനാടിന്റെ വര്‍ണോത്സവമായ പൂപ്പൊലിക്ക് അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ തിരിതെളിഞ്ഞു. കാർഷിക വികസന- കർഷകക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് മേള ഉദ്ഘാടനം ചെയ്തു. പൂപ്പൊലി ജില്ലയിലെ കാർഷിക മേഖലയ്ക്ക് ഏറെ പ്രയോജനകരമാകുന്നതോടൊപ്പം

മന്തട്ടിക്കുന്നിലെ വീട്ടിൽ നിന്നും എം.ഡി.എം.എയുമായി യുവാക്കൾ പിടിയിലായ സംഭവം; ലഹരി നൽകിയയാൾ പിടിയിൽ

ബത്തേരി: മന്തട്ടിക്കുന്നിലെ വീട്ടിൽനിന്നും എം.ഡി.എം.എ പിടികൂടിയ സംഭവ ത്തിൽ എം.ഡി.എം.എ നൽകിയയാൾ അറസ്റ്റിൽ. മുഖ്യപ്രതിയായ ബത്തേരി, മുള്ളൻകുന്ന്, കണ്ടാക്കൂൽ വീട്ടിൽ കെ.അനസ് (34) നെയാണ് ബത്തേരി പോലീസ് പിടികൂടിയത്. 29.12.2025 തിയ്യതി കോഴിക്കോട് തിരുവള്ളൂരിൽ

വാഹനാപകടം; യുവാവ് മരിച്ചു അമ്പലവയൽ: അമ്പലവയൽ നെല്ലാറച്ചാൽ റോഡിൽ ഒഴലക്കൊല്ലിയിൽ

നിയന്ത്രണം മിനി ലോറി മരത്തിലിടിച്ച് ഡ്രൈവർ മരണപ്പെട്ടു. തമിഴ്‌നാട് വെല്ലൂർ റാണിപ്പെട്ട് മേഘനാഥന്റെ മകൻ ദിനകരൻ (40) ആണ് മരണ പ്പെട്ടത്. മഞ്ഞപ്പറയിൽ നിന്നും നെല്ലറചാലിലേക്കു പോവുകയായിരുന്ന മിനിലോറിയാണ് ഇന്ന് രാവിലെ പത്തുമണിയോടെ അപകടത്തിൽപ്പെട്ടത്.

ബൈക്കും കാറും കൂട്ടി ഇടിച്ച് ബൈക്ക് യാത്രകാരന് പരിക്ക്

അഞ്ചാംമൈൽ കെല്ലൂർ ബൈക്കും കാറും കൂട്ടി ഇടിച്ച് ബൈക്ക് യാത്രകാരന് പരിക്ക്.പരിക്കേറ്റ ബൈക്ക് യാത്രക്കാരനെ മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് മാറ്റി KL-72-E-2163 എന്ന ബൈക്കും KL-10-AB-3061 എന്ന ആൾട്ടോ കാറും ആണ് അപകടത്തിൽ പെട്ടത്.

ബോച്ചെയുടെ പാപ്പാഞ്ഞിക്ക് വേൾഡ് റെക്കോർഡ്

ലോകത്ത് 65 അടി ഉയരമുള്ള ഏറ്റവും വലിയ പാപ്പാഞ്ഞിയായി ബോച്ചെ 1000 ഏക്കറിൽ സ്ഥാപിച്ച പാപ്പാഞ്ഞിക്ക് വേൾഡ് റെക്കോർഡ് ആയി അംഗീകാരം ലഭിച്ചു. ജനുവരി 2026 ജൂറി ഡോ. സുനിൽ ജോസഫ് നേരിട്ട് നിരീക്ഷിച്ച്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.