മറുനാടന്‍ പൂക്കളുടെ നിറപ്പകിട്ടില്ലാതെയാണ് കോവിഡ്ക്കാലത്തെ ഒാണമെത്തുന്നത്. പൂക്കച്ചവടത്തിന് സര്‍ക്കാര്‍ ലോക്കിട്ടതും അയല്‍സംസ്ഥാനങ്ങളില്‍ നിന്നുള്ള പൂവരവ് കുറഞ്ഞതും കച്ചവടക്കാര്‍ക്ക് തിരിച്ചടിയായി.മറുനാടന്‍ പൂക്കളുടെ വരവില്ല,വരുന്ന ചെട്ടിക്കും വാടാര്‍മല്ലിക്കും ചെമന്തിക്കുമെല്ലാം പൊന്നിന്‍വില.പാടത്തും പറമ്പത്തുമൊക്കെ പൂപറിക്കാന്‍ പോയി പത്തുനാള്‍ പൂക്കളമൊരുക്കാനൊക്കെ ആര്‍ക്കുണ്ട് നേരം. ബംഗളുരുവില്‍ നിന്നും കോയമ്പത്തൂരില്‍ നിന്നുമൊക്കെ നിറയെ പൂക്കളെത്തിയിരുന്നു.ഇക്കുറി അതുണ്ടാവാത്തതിനാല്‍ അത്തം പോലെ തിരുവോണവും പൂവിളി കേള്‍ക്കാതെ കടന്നുപോകും.

ചുരത്തിലെ ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു
വയനാട് ചുരം വ്യൂ പോയിന്റിൽ മണ്ണിടിഞ്ഞ പ്രദേശത്തെ വാഹന ഗതാഗതം ഭാഗികമായി പുന:സ്ഥാപിച്ചു. വ്യൂ പോയിന്റിൽ കുടുങ്ങിയ വാഹനങ്ങൾ അടിവാരത്തേക്ക് എത്തിക്കുകയും തുടർന്ന് അടിവാരത്ത് കുടുങ്ങിയ വാഹനങ്ങൾ വ്യൂ പോയിൻ്റ് ഭാഗത്തേക്ക് കയറ്റി വിടും.