കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (22.08) പുതുതായി നിരീക്ഷണത്തിലായത് 501 പേരാണ്. 178 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 3653 പേര്‍. ഇന്ന് വന്ന 31 പേര്‍ ഉള്‍പ്പെടെ 368 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 1492 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 39913 സാമ്പിളുകളില്‍ 38368 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 37073 നെഗറ്റീവും 1296 പോസിറ്റീവുമാണ്.

ടെൻഡർ ക്ഷണിച്ചു
വാളാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ കീഴിലെ വെണ്‍മണി ഹെൽത്ത് ആൻഡ് വെൽനസ്സ് സെന്ററിൽ ഐ.ഇ.സി ബോർഡ് സ്ഥാപിക്കുന്നതിനും ബോര്‍ഡിനുള്ള ഇൻഡസ്ട്രിയൽ വർക്ക് ചെയ്യാനും താത്പര്യമുള്ള താത്പര്യമുള്ള വ്യക്തികൾ, സ്ഥാപനങ്ങൾ, വിതരണക്കാര്‍ എന്നിവരിൽ നിന്ന് ടെൻഡർ ക്ഷണിച്ചു.







