കൂട്ട് പ്രകാശനം ചെയ്തു.

ദ്വാരക ഗുരുകുലം കോളേജിന്റെ ബാനറില്‍ ഫിയോണ ഫിലിംസുമായി ചേര്‍ന്ന് മാനന്തവാടി ജനമൈത്രി എക്‌സൈസ് സ്‌ക്വാഡ് നിര്‍മ്മിച്ച ഹൃസ്വചിത്രം ‘കൂട്ട് ‘ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാഅസി കലക്ടര്‍ ഡോ.ബല്‍പ്രീത് സിംഗ് ഐ.എ.എസ് പ്രകാശനം ചെയ്തു. ലഹരി ഉപയോഗം സമൂഹത്തിലുണ്ടാക്കുന്ന മുറിവുകളെ കുറിച്ചും ലഹരിവിമുക്ത സമൂഹസൃഷ്ടിയുടെ ആവശ്യകതയെ കുറിച്ചും സാമൂഹ്യബോധം ഉണര്‍ത്തുന്നതിനായിട്ടാണ് പ്രസ്തുത ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

ഷാജന്‍ ജോസിന്റെ തിരക്കഥയില്‍ ഷാജു.പി ജെയിംസ് സംവിധാനം നിര്‍വ്വഹിച്ച സിനിമയില്‍ ജോസ് കിഴക്കന്‍, ബാബു വയനാട്, ജോണ്‍സണ്‍ ഐക്കര ,റൈന അന്ന റോയ്,എസ്ലിന്‍ ടീസ എല്‍വിസ്, രഞ്ജിനി രാജു തുടങ്ങിയവര്‍ അഭിനയിച്ചിട്ടുണ്ട്. നിഖില്‍ ഡേവിസ് ക്യാമറയും അതുല്‍ രാജ് എഡിറ്റിംഗും ചെയ്ത ചിത്രത്തിന് ടേബി ജോസാണ് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. കലക്ടറേറ്റില്‍ നടത്തിയ പ്രകാശന കര്‍മ്മത്തില്‍ ഡപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ സോജന്‍ സെബാസ്റ്റ്യന്‍ അധ്യക്ഷനായിരുന്നു. ഗുരുകുലം കോളേജ് പ്രിന്‍സിപ്പല്‍ ഷാജന്‍ ജോസ് സ്വാഗതം ആശംസിച്ച യോഗത്തിന് മാനന്തവാടി ജനമൈത്രി സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വിനീത് രവി കൃതജ്ഞത അറിയിച്ചു.വിമുക്തി മാനേജര്‍ ഷാജി ഏ.ജെ., ഷാജു .പി ജയിംസ്, ശ്രീജേഷ് പി.പി തുടങ്ങിയവര്‍ സംസാരിച്ചു.

ഡ്രൈവര്‍ കം ക്ലീനര്‍ നിയമനം

തലപ്പുഴ ഗവ എന്‍ജിനീയറിങ് കോളജ് ബസിലേക്ക് താത്ക്കാലിക ഡ്രൈവര്‍ കം ക്ലീനറെ നിയമിക്കുന്നു. ഏഴാം തരം അല്ലെങ്കില്‍ തേര്‍ഡ് ഫോം പാസായ ഹെവി ഡ്രൈവിംഗ് ലൈസന്‍സുള്ള അഞ്ച് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയമുള്ളവര്‍ക്കാണ് അവസരം.

ഭവന നിര്‍മ്മാണത്തിന് ഭൂമി:താത്പര്യമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

കല്‍പ്പറ്റ നഗരസഭയില്‍ അതിദാരിദ്ര്യ വിഭാഗത്തില്‍പ്പെട്ട രണ്ട് ഗുണഭോക്താക്കള്‍ക്ക് വീട് നിര്‍മ്മിക്കാന്‍ സ്ഥലം ആവശ്യമുണ്ട്. നഗരസഭാ പരിധിയില്‍ ഉള്‍പ്പെട്ടതും വഴി സൗകര്യവുമുള്ള ആറു മുതല്‍ 10 സെന്റ് വരെ സ്ഥലം (ഒരാള്‍ക്ക് 3 മുതല്‍ 5

സ്‌പോട്ട് അഡ്മിഷന്‍

കേരള വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സ് സര്‍വകലാശാലക്ക് കീഴിലെ ഡയറി സയന്‍സ് കോളേജിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. താത്പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകള്‍, അനുബന്ധ രേഖകളുടെ അസല്‍, പകര്‍പ്പ്, കീം അനുബന്ധ രേഖകള്‍ സഹിതം സെപ്റ്റംബര്‍ 19

വൈദ്യുതി മുടങ്ങും

മീനങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കൃഷ്ണഗിരി ടൗണ്‍, സ്റ്റേഡിയം, ടവര്‍, മധുകൊല്ലി, വിവേകാനന്ദ സ്‌കൂള്‍ ഭാഗങ്ങളില്‍ നാളെ (സെപ്റ്റംബര്‍13) രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

വയനാട്ടിൽ ഗതാഗത സൗകര്യം മെച്ചപ്പെടുത്താൻ പുതിയ റോഡുകൾ അനിവാര്യം – പ്രിയങ്ക ഗാന്ധി എം. പി

വയനാടിന്റെ ഗതാഗത പ്രശ്നങ്ങൾ പരിഹരിക്കാൻ പുതിയ റോഡുകൾ അനിവാര്യമാണെന്ന് പ്രിയങ്ക ഗാന്ധി എം.പി. നിർദ്ദിഷ്ട പടിഞ്ഞാറത്തറ – പൂഴിത്തോട് പാതയുടെ വനാതിർത്തിയായ കൊട്ടിയാംവയലിൽ പ്രിയങ്ക ഗാന്ധി എം. പി. സന്ദർശനം നടത്തി. താമരശ്ശേരി ചുരത്തിൽ

ഭിന്നശേഷി അവാര്‍ഡിന് നോമിനേഷന്‍ ക്ഷണിച്ചു.

ഭിന്നശേഷി മേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച വ്യക്തികള്‍, സ്ഥാപനങ്ങള്‍്ക്ക് സാമൂഹ്യനീതി വകുപ്പ് ഏര്‍പ്പെടുത്തിയ സംസ്ഥാന ഭിന്നശേഷി അവാര്‍ഡിന് നോമിനേഷന്‍ ക്ഷണിച്ചു. ക്യാഷ് അവാര്‍ഡ്, സര്‍ട്ടിഫിക്കറ്റ്, മൊമന്റോ എന്നിവ ഉള്‍പ്പെട്ടതാണ് അവാര്‍ഡ്. ഭിന്നശേഷി വിഭാഗത്തിലെ മികച്ച

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.