ഫെഷ്യൽ ചികിത്സയിൽ പിഴവ് ; നീരു വന്ന മുഖത്തിന്റെ ചിത്രം പങ്കുവച്ച് നടി.

ചെന്നൈ: ഡെര്‍മറ്റോളജിക്കല്‍ ട്രീറ്റ്മെന്‍റില്‍ പിഴവ് വന്നതിനെ തുടര്‍ന്ന് നീരുവന്ന് വീര്‍ത്ത മുഖത്തിന്‍റെ ചിത്രം പങ്കുവച്ച്‌ നടി. തമിഴ് താരം റെയ്സ വില്‍സണ്‍ ആണ് തനിക്കുണ്ടായ ദുരനുഭവം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്. ത്വക്ക് ചികിത്സയ്ക്കെത്തിയ ക്ലീനിക്കിന്‍റെയും ഡോക്ടറുടെയും പേര് കൂടി പങ്കുവച്ചു കൊണ്ടായിരുന്നു നടിയുടെ പ്രതികരണം.

നടിയുടെ ഒരു കണ്ണിന്‍റെ താഴെ കറുത്ത നിറത്തില്‍ വീര്‍ത്ത നിലയിലാണ്. ഒരു സാധാരണ ഫേഷ്യല്‍ ട്രീറ്റ്മെന്‍റിനായി എത്തിയതാണ് എന്നാല്‍ ആവശ്യമില്ലാഞ്ഞിട്ട് കൂടി നിര്‍ബന്ധപൂര്‍വം മറ്റൊരു ചികിത്സ കൂടി നടത്തി അതിന്‍റെ ഫലമാണിതെന്ന് പറഞ്ഞാണ് റെയ്സ ചിത്രം പങ്കുവച്ചിരിക്കുന്നത്.

ഡോ.ഭൈരവി സെന്തിലിന്‍റെ അടുത്താണ് ചികിത്സയ്ക്കായി പോയതെന്നും റെയ്സ പറയുന്നു. ”ലളിതമായ ഒരു ഫേഷ്യല്‍ ട്രീറ്റ്മെന്‍റിന് കഴിഞ്ഞ ദിവസം ഭൈരവി സെന്തിലിനെ സന്ദര്‍ശിച്ചിരുന്നു. എനിക്ക് ആവശ്യമില്ലാത്ത ഒരു നടപടിക്രമം കൂടി ചെയ്യാന്‍ അവള്‍ എന്നെ നിര്‍ബന്ധിച്ചു, ഇതാണ് ഫലം’ എന്നായിരുന്നു ഡെര്‍മറ്റോളജിസ്റ്റിനെ ടാഗ് ചെയ്തു കൊണ്ടുള്ള സന്ദേശം.

സംഭവത്തിന് ശേഷം ഡെര്‍മറ്റോളജിസ്റ്റ് തന്നെ ഒഴിവാക്കുകയാണെന്നും കാണാന്‍ തയ്യാറാകുന്നില്ലെന്നും റെയ്സ പറയുന്നു. ‘എന്നെ കാണാനോ സംസാരിക്കാനോ അവര്‍ തയ്യാറാകുന്നില്ല. സ്ഥലത്ത് ഇല്ലെന്നാണ് അവരുടെ ജീവനക്കാര്‍ പറയുന്നത്’ ഇന്‍സ്റ്റാ സ്റ്റോറിയില്‍ റെയ്സ കുറിച്ചു.

താന്‍ ചിത്രം പോസ്റ്റ് ചെയ്തതിന് പിന്നാലെ തന്നെ ഈ ഡോക്ടറെ കുറിച്ച്‌ പരാതിയുമായി തന്‍റെ നിരവധി ഫോളോവേഴ്സും മുന്നോട്ട് വന്നിട്ടുണ്ടെന്ന കാര്യവും നടി പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്. ‘ഈ ഡോക്ടറില്‍ നിന്നും സമാന പ്രശ്‌നങ്ങള്‍ നേരിട്ട ആളുകളുടെ സന്ദേശങ്ങള്‍ കൊണ്ട് എന്റെ ഇന്‍‌ബോക്സ് നിറഞ്ഞു. ഇത് ദാരുണം തന്നെയാണ്’ എന്നാണിവര്‍ പറയുന്നത്.

കമല്‍ഹാസന്‍ അവതാരകനായെത്തുന്ന തമിഴ് ബിഗ് ബോസ് ആദ്യ സീസണ്‍ മത്സരാര്‍ഥിയായാണ് റെയ്സ ശ്രദ്ധ നേടുന്നത്. വരാനിരിക്കുന്ന ആലിസ്, കാതലിക്ക യാറുമില്ലൈ, ഹാഷ്ടാഗ് ലവ് എന്നി ചിത്രങ്ങളിലും ഇവര്‍ ശ്രദ്ധേയ വേഷം കൈകാര്യം ചെയ്യുന്നുണ്ട്.

കുറച്ചു നാളുകള്‍ക്ക് മുമ്ബ് അസമില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഗുവാഹത്തി സ്വദേശിനിയായ ബിനിത നാഥ് എന്ന യുവതിയാണ് ഫേഷ്യല്‍ ചെയ്യാനെത്തിയ ബ്യൂട്ടി പാര്‍ലറില്‍ നിന്നും മുഖത്ത് പൊള്ളലേറ്റു എന്ന വിവരം പങ്കുവച്ചത്. സഹോദരിയുടെ വിവാഹത്തിന് മുമ്ബുള്ള തയ്യാറെടുപ്പുകള്‍ക്കായാണ് സില്‍ച്ചാറിലെ ഒരു ബ്യൂട്ടിപാര്‍ലറിലെത്തിയത്. എന്നാല്‍ ഫേഷ്യല്‍ ചെയ്യുന്നതിനായി ബ്ലീച്ച്‌ പുരട്ടിയതോടെ യുവതിയുടെ മുഖമാകെ പൊള്ളിപ്പൊളിയുകയായിരുന്നു. തനിക്കുണ്ടായ അനുഭവം ഫേസ്ബുക്ക് വീഡിയോ വഴി ബിനിത തന്നെയാണ് പങ്കുവച്ചത്.

ചൂരൽമല – മുണ്ടക്കൈ ദുരന്ത പ്രദേശങ്ങൾ സന്ദർശിച്ച് പ്രിയങ്ക ഗാന്ധി എം. പി.

ചൂരൽമല – മുണ്ടക്കൈ ഉരുൾപൊട്ടൽ ഉണ്ടായ പ്രദേശങ്ങളിൽ സന്ദർശിച്ച് പ്രിയങ്ക ഗാന്ധി എം.പി. വെള്ളിയാഴ്ച ദുരന്തബാധിതരുമായി നടത്തിയ കൂടിക്കാഴ്ചയിൽ പ്രദേശം സന്ദർശിക്കണമെന്ന ആവശ്യത്തെ തുടർന്നാണ് അവിടെ എത്തിയത്. ഉരുൾപൊട്ടലിൽ ചൂരൽമല മാട്ടറക്കുന്നിൽ രണ്ടേക്കറോളം കൃഷി

കാപ്പി കർഷക സെമിനാർ നടത്തി

പനമരം:കോഫി ബോർഡിൻറെ ആഭിമുഖ്യത്തിൽ കാപ്പി കർഷക സെമിനാർ നടത്തി. അഞ്ചുകുന്ന്, പാലുകുന്ന് പത്മപ്രഭ മെമ്മോറിയൽ ഹാളിൽ കോഫി ബോർഡ് മെമ്പർ അരിമുണ്ട സുരേഷ് (ഇ. ഉണ്ണികൃഷ്ണൻ) ഉദ്ഘാടനം ചെയ്തു. കോഫി ബോർഡ് ജോയിന്റ് ഡയറക്ടർ

കോഫി ബോർഡ് പദ്ധതികളും ആനുകൂല്യങ്ങളും: കർഷക രജിസ്ട്രേഷൻ ക്യാമ്പയിൻ 16 – ന് വെള്ളമുണ്ടയിൽ

കൽപ്പറ്റ: യുറോപ്യൻ യൂണിയൻ്റെ പുതിയ പുതിയ നിബന്ധനകൾ വയനാട്ടിലെ കർഷകരെ സാരമായി ബാധിക്കാതിരിക്കാൻ കോഫി ബോർഡ് നടപടികൾ ആരംഭിച്ചു. ഇതിൻ്റെ ഭാഗമായി ഇന്ത്യാ കോഫി ആപ്പിൽ കർഷകർക്ക് രജിസ്റ്റർ ചെയ്യാൻ സൗകര്യമൊരുക്കി . കർഷകർക്ക്

ആഘോഷമായി വനിതാ കർഷകരുടെ നാട്ടി ഉത്സവം

ചെന്നലോട്: രണ്ട് ഏക്കറോളം വരുന്ന മടത്തുവയൽ തറവാട്ടു വയലിൽ ചെന്നലോട്, മടത്തുവയൽ വാർഡുകളിൽ ഉൾപ്പെട്ട അവന്തിക, ശ്രീദേവി, നന്ദന കുടുംബശ്രീ ജെ എൽ ജി ഗ്രൂപ്പുകൾ ചെയ്തുവരുന്ന നെൽകൃഷിയുടെ കമ്പള നാട്ടി ഉത്സവം ആഘോഷപരമായി

റോഡ് ആക്‌സിഡന്റ് ആക്ഷൻ ഫോറം നേതാക്കൾ പടിഞ്ഞാറത്തറ പൂഴിത്തോട് റോഡ് സന്ദർശിച്ചു

കൽപ്പറ്റ: പടിഞ്ഞാറത്തറ പൂഴിത്തോട് റോഡ് നിർമ്മാണം അടിയന്തരമായി പരിഹരിക്കണമെന്ന ആവശ്യവുമായി ജനകീയ കർമ്മസമിതി അംഗങ്ങളുമൊ ത്ത് റോഡ് ആക്സിഡന്റ്റ് ആക്ഷൻ ഫോറം നേതാക്കൾ സ്ഥലം സന്ദർശിച്ചു.സംസ്ഥാന പ്രസിഡണ്ട് ഡോ.കെ.എം അബ്ദു, റാഫ് ജില്ലാ ഭാരവാഹികളായ

വെടിയുണ്ടകളുമായി യുവാവ് പിടിയിൽ

തോൽപ്പെട്ടി: തോൽപ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റിൽ വെച്ച് പ്രിവന്റീവ് ഓഫീ സർ ജോണി.കെ യുടെ നേതൃത്വത്തിൽ നടന്ന വാഹനപരിശോധനയ്ക്കിടെ കർ ണ്ണാടക ഭാഗത്ത് നിന്ന് നടന്ന് വന്ന യുവാവിൽ നിന്നും വെടിയുണ്ടകൾ പിടികൂടി. സംശയം

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.