മാനന്തവാടി ∙ വയനാട് ഗവ മെഡിക്കൽ കോളജിന്റെ പ്രഥമ പ്രിൻസിപ്പൽ ഡോ. കെ.എം.കുര്യാക്കോസ് ചുമതലയേറ്റു. സ്പന്ദനം മാനന്തവാടിയുടെ നേതൃത്വത്തിൽ
അദ്ദേഹത്തെ സ്വീകരിച്ചു. പ്രസിഡന്റ് ഡോ. എ. ഗോകുൽദേവ് പൂച്ചെണ്ട് നൽകി
സ്വീകരിച്ചു. എക്സിക്യുട്ടീവ് ഡയറക്ടർ ബാബു ഫിലിപ്പ്, പിആർഒ കെ.എം.
ഷിനോജ്, ജോ. സെക്രട്ടറി കെ. മുസ്തഫ എന്നിവർ ആശംസകൾ നേർന്നു. മെഡിക്കൽ
കോളജ് ജൂനിയർ സൂപ്രണ്ട് എസ്.പി. പ്രഭ സന്നിഹിതയായിരുന്നു.

ക്വട്ടേഷൻ ക്ഷണിച്ചു.
പട്ടികവർഗ വികസന വകുപ്പിന്റെ കീഴിൽ ഐടിഡിപി ഓഫീസിൻ്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന മേപ്പാടി, പിണങ്ങോട് പ്രി-മെട്രിക് ഹോസ്റ്റലുകളിലെ വിദ്യാർത്ഥികൾക്ക് ചെരുപ്പ് വിതരണം ചെയ്യാൻ സ്ഥാപനങ്ങൾ/ വ്യക്തികളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ ജൂലൈ 28 ഉച്ച