ചെറുതോണി: അഞ്ചു ദിവസം മുുമ്പ് കാണാതായ കമിതാക്കളെ മരക്കൊ്കൊമ്പിൽ ചുരിദാര്‍ ഷാളില്‍ കുടുക്കിട്ട് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അടിമാലി മാങ്കടവില്‍ നിന്നു കാണാതായ അടിമാലി ഓടയ്ക്കാസിറ്റി മരോട്ടിമൂട്ടില്‍ വിവേക് (21), മൂന്നുകണ്ടത്തില്‍ ശിവ ഗംഗ (19) എന്നിവരാണ് മരിച്ചത്. ഇരുവരുടേയും മൃതദേഹം പാല്‍ക്കുളം മേട്ടിലാണ് കണ്ടെത്തിയത്.
യുവാവ് അടിമാലിയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലിക്കാരനാണ്. ഇരിങ്ങാലക്കുടയില്‍ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയാണ് പെണ്‍കുട്ടി. ഇവര്‍ ഉപയോഗിച്ച ബൈക് പാല്‍ക്കുളം മേട്ടില്‍നിന്ന് ഏപ്രില്‍ 14ന് കണ്ടെത്തിയിരുന്നു.
ഇടുക്കി ഡപ്യൂട്ടി റേഞ്ചര്‍ ജോജി ജേക്കബിന്റെ നേതൃത്വത്തില്‍ നടത്തിയ തിരച്ചിലില്‍ വനം വകുപ്പ് വാച്ചര്‍മാരാണ് ഇരുവരെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.ബൈക്ക് നിർത്തിയിട്ട സ്ഥലത്തുനിന്നു മുക്കാല്‍ കിലോമീറ്റര്‍ ഉള്ളിലേക്കു മാറിയാണു മൃതദേഹം കാണപ്പെട്ടത്.