കോഴിക്കോട്| സംസ്ഥാനത്ത് സ്വര്‍ണവില 320 രൂപ കുറഞ്ഞ് 38,560 രൂപയായി. 4,820 രൂപയാണ് ഗ്രാമിന്റെ വില. ഈ മാസം ഏഴിന് സര്‍വ റെക്കോര്‍ഡുകളും ഭേദിച്ച് 42,000 കടന്ന് എക്കാലത്തെയും ഉയര്‍ന്ന നിലവാരത്തിലെത്തിയ സ്വര്‍ണത്തിന് കഴിഞ്ഞ 14 ദിവസത്തിനിടെ 3,440 രൂപ കുറവാണ് ഉണ്ടായിരിക്കുന്നത്. ആഗോള വിലയില്‍ സ്വര്‍ണവിലക്കുണ്ടായ ഇടിവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. ഡോളര്‍ മൂല്യം ഉയര്‍ന്നതും ഉയര്‍ന്ന വിലയില്‍ ലാഭമുണ്ടാക്കുന്നതുമാണ് വില കുറയാന്‍ കാരണം.
ജനുവരി ഒന്നിന് 29,000 രൂപയായിരുന്നു പവന് വില. 3,625 രൂപയായിരുന്നു ഗ്രാമിന്റെ വില. ജൂലൈ 21 മുതലാണ് സ്വര്‍ണവില റെക്കോര്‍ഡുകള്‍ തകര്‍ത്ത് കുതിപ്പാരംഭിച്ചത്.