ആംബുലന്‍സ് ഡ്രൈവറായ മകന്റെ ഭാര്യയുമായി മധ്യവയസ്‌കന്‍

പയ്യന്നൂര്‍: കൊറോണ രോഗബാധിതരെ കൊണ്ട് നാട് വിറങ്ങലിച്ചു നില്‍ക്കുന്ന സാഹചര്യത്തില്‍ ആംബുലന്‍സ് ഡ്രൈവറായ മകന്റെ ഭാര്യയുമായി മധ്യവയസ്‌കന്‍ ഒളിച്ചോടി. വെള്ളരിക്കുണ്ട് കൊന്നക്കാട് വള്ളി കൊച്ചിയിലെ വിന്‍സെന്റ്(61), മകന്റെ ഭാര്യ റാണി(33) എന്നിവരാണ് ഇളയകുട്ടി ഏഴു വയസുകാരനെയും കൊണ്ട് നാടുവിട്ടത്.
വീട്ടുകാരും നാട്ടുകാരും പോലിസും പലതവണ താക്കീത് ചെയ്തു വിട്ടിട്ടും പ്രണയം കലശലായതോടെ ഒന്നിച്ചു ജീവിക്കാന്‍ നാടു വിടുകയായിരുന്നു. മൂത്ത കുട്ടിയായ പത്തു വയസുകാരിയെ യുവതി ഭര്‍ത്താവിനൊപ്പം വിട്ട ശേഷമാണ് വീട്ടുകാരറിയാതെ നാടുവിട്ടത്. വിന്‍സെന്റിന്റെ ഭാര്യ വത്സമ്മയുടെ പരാതിയില്‍ കേസെടുത്ത വെള്ളരിക്കുണ്ട് പോലിസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ മൊബെല്‍ ടവര്‍ ലൊക്കേഷന്‍ പയ്യന്നൂരില്‍ കണ്ടെത്തി. തുടര്‍ന്ന് വെള്ളരിക്കുണ്ട് പ്രിന്‍സിപ്പല്‍ എസ്.ഐ.പി ബാബുമോന്‍ പയ്യന്നൂര്‍ പോലിസിന്റെ സഹായം തേടി. പോലിസ് പയ്യന്നൂരിലെ ലോഡ്ജുകളില്‍ പരിശോധന നടത്തിയെങ്കിലും ഇരുവരേയും കണ്ടെത്താനായില്ല.

ഇരുവരുടെയും മൊബെല്‍ ഫോണ്‍ സ്വിച്ച് ഓഫാണ്. പോലിസ് ആശുപത്രികള്‍ കേന്ദ്രീകരിച്ചും അന്വേഷണം തുടങ്ങിയിട്ടുണ്ട്. പത്തനംതിട്ട എരുമേലി സ്വദേശിയായ യുവതി സ്വകാര്യ ആശുപത്രിയിലെ റിസപ്ഷനിസ്റ്റായി ജോലി ചെയ്യവെ ആശുപത്രിയിലെ ആംബുലന്‍സ് ഡ്രൈവറായ പ്രിന്‍സുമായി പ്രണയത്തിലായി വിവാഹം ചെയ്യുകയായിരുന്നു. രണ്ടു മക്കളുമായി ഭര്‍ത്താവിനൊപ്പം കഴിയുന്നതിനിടെയാണ് ഭര്‍തൃപിതാവുമായി നാടുവിട്ടത്. പലതരത്തിലും ബന്ധം തടയാന്‍ ശ്രമം നടന്നിരുന്നുവെങ്കിലും ഗത്യന്തരമില്ലാതെ യുവതിയെ ഭര്‍ത്താവ് സ്വന്തം നാട്ടിലേക്ക് പറഞ്ഞു വിട്ടുവെങ്കിലും കാമുകനായ പിതാവ് മറ്റൊരു വാഹനം അയച്ച് നാട്ടിലെത്തിക്കുകയും കഴിഞ്ഞ ദിവസം നാടുവിടുകയുമായിരുന്നു. പോലിസ് അന്വേഷണം ഊര്‍ജിതമാക്കി.

‘ഇറാൻ്റെ ക്ഷമ ഇതുവരെ ലോകം കണ്ടു; ഹോർമൂസ് ഉപരോധം അംഗീകരിക്കാനാകില്ല’; മുന്നറിയിപ്പുമായി ഇറാൻ

ഹോർമൂസ് കടലിടുക്കിൽ അമേരിക്കൻ നാവികസേന തുടരുന്ന ഉപരോധത്തെ രൂക്ഷമായി വിമർശിച്ച് ഇറാൻ പ്രസിഡൻ്റ് മസൂദ് പെസഷ്കിയാൻ. ഇറാൻ്റെ ക്ഷമ ഇതുവരെ ലോകം കണ്ടെന്നും ഹോർമൂസിൽ ഉപരോധം തുടരുന്നത് അംഗീകരിക്കാനാകില്ലെന്നും മസൂദ് പെസഷ്കിയാൻ പറഞ്ഞു. ഇറാനെതിരെ

അന്തര്‍ സംസ്ഥാന കുപ്രസിദ്ധ മോഷ്ടാവും കൂട്ടാളിയും വയനാട് പോലീസിന്റെ വലയില്‍

സംസ്ഥാനത്തിനകത്തും പുറത്തുമായി നിരവധി മോഷണകേസുകളിലുള്‍പ്പെട്ട കുപ്രസിദ്ധ മോഷ്ടാവിനെയും സഹായിയെയും വിദഗ്ധമായി വലയിലാക്കി വയനാട് പോലീസ്. 150-ലധികം മോഷണ കേസുകളിലെ പ്രതിയായ കണ്ണുര്‍, ആലക്കോട്, കൊല്ലപറമ്പില്‍ വീട്ടില്‍, കെ.യു. മുഹമ്മദ്(46), 50-ഓളം കേസുകളിൽ പ്രതിയായ പുല്‍പ്പള്ളി,

എക്സിറ്റ് പോളിൽ നിന്നും വ്യത്യസ്തമായ ഫലം ഉണ്ടാകുമെന്ന് എം എ ബേബി; ‘ഭരണ വിരുദ്ധ വികാരമില്ല’

എക്സിറ്റ് പോൾ യഥാർഥ ഫലത്തിൻ്റെ അടുത്തത്തിയിട്ടും ഉണ്ട്, എത്താതിരുന്നിട്ടും ഉണ്ടെന്ന് സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി. എക്സിറ്റ് പോളിൽ നിന്നും വ്യത്യസ്തമായ ഫലം ഉണ്ടാകും. സംസ്ഥാനത്ത് ഭരണ വിരുദ്ധ വികാരമില്ല. മുഖ്യമന്ത്രിക്കെതിരെ

ബ്രേക്കിട്ട് സ്വര്‍ണം, വീണ്ടും താഴേക്ക്

ഒറ്റദിവസത്തെ വമ്പന്‍ കുതിപ്പിനു പിന്നാലെ സ്വര്‍ണവില വീണ്ടും താഴേക്ക്. വ്യാഴാഴ്ച മൂന്നുതവണയായി പവന് 1680 രൂപ വര്‍ധിച്ചിടത്തുനിന്ന് ഇന്നുരാവിലെ 280 രൂപയാണ് ഇടിഞ്ഞത്. 22 കാരറ്റ് (916) സ്വര്‍ണം ഗ്രാമിന് 35 രൂപ കുറഞ്ഞ്

തെരഞ്ഞെടുപ്പിന് പിന്നാലെ എല്‍പിജി വില കുത്തനെ കൂട്ടി; വാണിജ്യ സിലിണ്ടറിന് കൂടിയത് 993 രൂപ

തിരുവനന്തപുരം: കേരളമുള്‍പ്പെടെയുളള സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അവസാനിച്ചതിന് പിന്നാലെ എല്‍പിജി സിലിണ്ടര്‍ വില കുത്തനെ കൂട്ടി എണ്ണവിതരണ കമ്പനികള്‍. വാണിജ്യ സിലിണ്ടറിന്റെ വില 993 രൂപയാണ് കൂട്ടിയത്. ഒറ്റയടിക്ക് ഇത്രയധികം വില കൂട്ടുന്നത് അപൂര്‍വ്വങ്ങളില്‍

ഈ സീസണോടെ അഞ്ച് പേരുടെ ക്യാപ്റ്റൻസി തെറിക്കും!; കോളടിക്കുക സഞ്ജുവിനടക്കം ചിലർക്ക്

ഐ പി എൽ 2026 സീസൺ പകുതിയോളം പിന്നിട്ടിരിക്കുകയാണ്. ചില ടീമുകൾ അപ്രതീക്ഷിത മുന്നേറ്റമുണ്ടാക്കിയപ്പോൾ പ്രതീക്ഷിച്ച പ്രകടനമല്ല പുറത്തെടുക്കുന്നത്. വലിയ താരനിരയുള്ള പല ടീമുകൾക്കും അതിന്റെ നിലവാരം കാട്ടാൻ സാധിക്കുന്നില്ലെന്നതാണ് നിരാശപ്പെടുത്തുന്ന കാര്യം. അതുകൊണ്ടുതന്നെ

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.