കോവിഡ് പ്രതിരോധം;അവലോകനം ചേര്‍ന്നു.

കോവിഡ് 19ന്റെ രണ്ടാംഘട്ട വ്യാപനം ശക്തമാകുന്ന സാഹചര്യത്തില്‍ സി.കെ ശശീന്ദ്രന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ മണ്ഡലത്തിലെ മുഴുവന്‍ തദ്ദേശഭരണ സ്ഥാപനങ്ങളിലെയും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തു.ഭക്ഷണം ആവശ്യമുള്ള മുഴുവന്‍ രോഗികള്‍ക്കും ഭക്ഷണം എത്തിക്കുന്നതിന് പ്രത്യേക സംവിധാനം ഏര്‍പ്പടുത്തുവാനും ,മുഴുവന്‍ പഞ്ചായത്തുകളിലും ഡോമിസിലറി കെയര്‍ സെന്ററുകള്‍ കണ്ടെത്തുന്നതിനും സിഎഫ്എല്‍ടിസികള്‍ ഇല്ലാത്ത പഞ്ചായത്തുകളില്‍ ഉടന്‍ തന്നെ അവ ആരംഭിക്കുന്നതിനും തീരുമാനമെടുത്തു. പട്ടിക വര്‍ഗ്ഗ കോളനികളില്‍ രോഗം വ്യാപിക്കുന്ന സാഹചര്യത്തില്‍ മുഴുവന്‍ കോളനികളിലും പ്രത്യേക ശ്രദ്ധ പതിപ്പിക്കുകയും ആവശ്യമായ മുന്‍കരുതല്‍ എടുക്കണമെന്നും എംഎല്‍എ നിര്‍ദ്ദേശിച്ചു. വീടുകളില്‍ കഴിയുന്ന രോഗികള്‍ക്ക് നല്‍കുന്നതിനായി പള്‍സ് ഓക്‌സി മീറ്റര്‍ വാങ്ങി നല്‍കണമെന്നും അവര്‍ക്ക് ഭക്ഷണം ലഭിക്കുന്നുണ്ടോ എന്ന് ഉറപ്പു വരുത്തണമെന്നും വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ എല്ലാ സൗകര്യങ്ങളും ഒരുക്കുന്നതിന് പ്രത്യേക ശ്രദ്ധയുണ്ടാവണമെന്നും നിര്‍ദ്ദേശം നല്‍കി. അര്‍ ആര്‍ ടീ യോഗങ്ങള്‍ എല്ലാ ദിവസവും ഓണ്‍ലൈനായി രണ്ടു നേരം ചേര്‍ന്നു അതാത് ദിവസത്തെ സാഹചര്യം വിലയിരുത്തുവാനും യോഗത്തില്‍ തീരുമാനിച്ചു. യോഗങ്ങളില്‍ അതാത് പഞ്ചായത്ത് പ്രസിഡന്റ്മാര്‍ ,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് , ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, പോലീസ്,ആരോഗ്യ,ട്രൈബല്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.’

‘ഇറാൻ്റെ ക്ഷമ ഇതുവരെ ലോകം കണ്ടു; ഹോർമൂസ് ഉപരോധം അംഗീകരിക്കാനാകില്ല’; മുന്നറിയിപ്പുമായി ഇറാൻ

ഹോർമൂസ് കടലിടുക്കിൽ അമേരിക്കൻ നാവികസേന തുടരുന്ന ഉപരോധത്തെ രൂക്ഷമായി വിമർശിച്ച് ഇറാൻ പ്രസിഡൻ്റ് മസൂദ് പെസഷ്കിയാൻ. ഇറാൻ്റെ ക്ഷമ ഇതുവരെ ലോകം കണ്ടെന്നും ഹോർമൂസിൽ ഉപരോധം തുടരുന്നത് അംഗീകരിക്കാനാകില്ലെന്നും മസൂദ് പെസഷ്കിയാൻ പറഞ്ഞു. ഇറാനെതിരെ

അന്തര്‍ സംസ്ഥാന കുപ്രസിദ്ധ മോഷ്ടാവും കൂട്ടാളിയും വയനാട് പോലീസിന്റെ വലയില്‍

സംസ്ഥാനത്തിനകത്തും പുറത്തുമായി നിരവധി മോഷണകേസുകളിലുള്‍പ്പെട്ട കുപ്രസിദ്ധ മോഷ്ടാവിനെയും സഹായിയെയും വിദഗ്ധമായി വലയിലാക്കി വയനാട് പോലീസ്. 150-ലധികം മോഷണ കേസുകളിലെ പ്രതിയായ കണ്ണുര്‍, ആലക്കോട്, കൊല്ലപറമ്പില്‍ വീട്ടില്‍, കെ.യു. മുഹമ്മദ്(46), 50-ഓളം കേസുകളിൽ പ്രതിയായ പുല്‍പ്പള്ളി,

എക്സിറ്റ് പോളിൽ നിന്നും വ്യത്യസ്തമായ ഫലം ഉണ്ടാകുമെന്ന് എം എ ബേബി; ‘ഭരണ വിരുദ്ധ വികാരമില്ല’

എക്സിറ്റ് പോൾ യഥാർഥ ഫലത്തിൻ്റെ അടുത്തത്തിയിട്ടും ഉണ്ട്, എത്താതിരുന്നിട്ടും ഉണ്ടെന്ന് സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി. എക്സിറ്റ് പോളിൽ നിന്നും വ്യത്യസ്തമായ ഫലം ഉണ്ടാകും. സംസ്ഥാനത്ത് ഭരണ വിരുദ്ധ വികാരമില്ല. മുഖ്യമന്ത്രിക്കെതിരെ

ബ്രേക്കിട്ട് സ്വര്‍ണം, വീണ്ടും താഴേക്ക്

ഒറ്റദിവസത്തെ വമ്പന്‍ കുതിപ്പിനു പിന്നാലെ സ്വര്‍ണവില വീണ്ടും താഴേക്ക്. വ്യാഴാഴ്ച മൂന്നുതവണയായി പവന് 1680 രൂപ വര്‍ധിച്ചിടത്തുനിന്ന് ഇന്നുരാവിലെ 280 രൂപയാണ് ഇടിഞ്ഞത്. 22 കാരറ്റ് (916) സ്വര്‍ണം ഗ്രാമിന് 35 രൂപ കുറഞ്ഞ്

തെരഞ്ഞെടുപ്പിന് പിന്നാലെ എല്‍പിജി വില കുത്തനെ കൂട്ടി; വാണിജ്യ സിലിണ്ടറിന് കൂടിയത് 993 രൂപ

തിരുവനന്തപുരം: കേരളമുള്‍പ്പെടെയുളള സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അവസാനിച്ചതിന് പിന്നാലെ എല്‍പിജി സിലിണ്ടര്‍ വില കുത്തനെ കൂട്ടി എണ്ണവിതരണ കമ്പനികള്‍. വാണിജ്യ സിലിണ്ടറിന്റെ വില 993 രൂപയാണ് കൂട്ടിയത്. ഒറ്റയടിക്ക് ഇത്രയധികം വില കൂട്ടുന്നത് അപൂര്‍വ്വങ്ങളില്‍

ഈ സീസണോടെ അഞ്ച് പേരുടെ ക്യാപ്റ്റൻസി തെറിക്കും!; കോളടിക്കുക സഞ്ജുവിനടക്കം ചിലർക്ക്

ഐ പി എൽ 2026 സീസൺ പകുതിയോളം പിന്നിട്ടിരിക്കുകയാണ്. ചില ടീമുകൾ അപ്രതീക്ഷിത മുന്നേറ്റമുണ്ടാക്കിയപ്പോൾ പ്രതീക്ഷിച്ച പ്രകടനമല്ല പുറത്തെടുക്കുന്നത്. വലിയ താരനിരയുള്ള പല ടീമുകൾക്കും അതിന്റെ നിലവാരം കാട്ടാൻ സാധിക്കുന്നില്ലെന്നതാണ് നിരാശപ്പെടുത്തുന്ന കാര്യം. അതുകൊണ്ടുതന്നെ

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.