തിരുവനന്തപുരം: മുതിർന്ന രാഷ്ട്രീയ നേതാവായ ഗൗരിയമ്മ അന്തരിച്ചുവെന്ന തരത്തിൽ പ്രചരണവുമായി സോഷ്യൽ മീഡിയ. നിരവധി ഫേസ്ബുക്ക് അക്കൗണ്ടുകളിലാണ് അന്തരിച്ചുവെന്ന തരത്തിൽ പോസ്റ്റുകൾ പ്രത്യക്ഷപ്പെടുകയും പ്രചരിക്കപ്പെടുകയും ചെയ്യുന്നത്.കഴിഞ്ഞ വ്യാഴാഴ്ച മുതൽ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് ഗൗരിയമ്മ.പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ട ചില അക്കൗണ്ടുകളിൽ നിന്ന് പിന്നീട് പോസ്റ്റുകൾ നീക്കിയെങ്കിലും വാട്സാപ്പിൽ ഇതിന്റെ സ്ക്രീൻ ഷോട്ടുകൾ വ്യാപകമായ ി പ്രചരിക്കുകയാണ്. നാളെ രാവിലെ മെഡിക്കൽ ബുള്ളറ്റിൻ ഇറക്കുമെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.

‘ഇറാൻ്റെ ക്ഷമ ഇതുവരെ ലോകം കണ്ടു; ഹോർമൂസ് ഉപരോധം അംഗീകരിക്കാനാകില്ല’; മുന്നറിയിപ്പുമായി ഇറാൻ
ഹോർമൂസ് കടലിടുക്കിൽ അമേരിക്കൻ നാവികസേന തുടരുന്ന ഉപരോധത്തെ രൂക്ഷമായി വിമർശിച്ച് ഇറാൻ പ്രസിഡൻ്റ് മസൂദ് പെസഷ്കിയാൻ. ഇറാൻ്റെ ക്ഷമ ഇതുവരെ ലോകം കണ്ടെന്നും ഹോർമൂസിൽ ഉപരോധം തുടരുന്നത് അംഗീകരിക്കാനാകില്ലെന്നും മസൂദ് പെസഷ്കിയാൻ പറഞ്ഞു. ഇറാനെതിരെ







