കൊവിഡ് പോസിറ്റീവായ വ്യക്തിയുമായി സമ്പർക്കം വന്നാൽ ചെയ്യേണ്ടത്….? ഡോക്ടർ പറയുന്നു…

കൊവിഡ് പിടിപെടുന്നവരുടെ എണ്ണം ദിനംപ്രതി കൂടി വരികയാണ്. സാമൂഹിക അകലം പാലിക്കലും സാനിറ്റെെസർ ഉപയോ​ഗവും മാസ്ക്ക് ധരിക്കലും എല്ലാമാണ് കൊവി‍ഡിനെ പ്രതിരോധിക്കാനുള്ള പ്രധാനമാർ​ഗങ്ങൾ.

ഈ സാഹചര്യത്തിൽ കൊവിഡ് പോസിറ്റീവായ വ്യക്തിയുമായി സമ്പർക്കം വന്നാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് തിരുവനന്തപുരം പിആർഎസ് ആശുപത്രിയിലെ അത്യാഹിത വിഭാഗം മേധാവിയും അക്കാദമിക് ഡയറക്ടറായ ഡോ. ഡാനിഷ് സലിം പറയുന്നു.

ആദ്യമായി അറി‍ഞ്ഞിരിക്കേണ്ട കാര്യം പ്രെെമറി കോൺ‌ടാക്റ്റും സെക്കന്ററി കോൺ‌ടാക്റ്റുമാണ്. കൊവിഡ് പോസിറ്റീവായ വ്യക്തിയുമായി നേരിട്ട് സമ്പർക്കം വന്നവരെയാണ് പ്രെെമറി കോൺ‌ടാക്റ്റിൽ വരുന്നത്. ഈ പ്രെെമറി കോൺ‌ടാക്റ്റുള്ളവരുമായി മറ്റ് വ്യക്തികൾ നേരിട്ട് സമ്പർക്കം വന്നാൽ അവരെയാണ് സെക്കന്ററി കോൺ‌ടാക്റ്റ് എന്ന് പറയുന്നത്.

കൊവി‍ഡ് പോസിറ്റീവായ വ്യക്തിയുമായി 10 മിനുട്ട് കൂടുതൽ നേരം നിങ്ങൾ നേരിട്ട് സമ്പർക്കം പുലർത്തിയിട്ടുണ്ടെങ്കിൽ രോ​ഗം വരാനുള്ള സാധ്യത കൂടുതലാണെന്ന് ഡോ. ഡാനിഷ് പറഞ്ഞു. കൊവിഡ് പോസിറ്റീവായ വ്യക്തിയുമായി അടഞ്ഞ മുറിയിലാണ് നിങ്ങൾ അധിക സമയം ഇരുന്നുവെങ്കിലോ ഒരു മണിക്കൂർ കൂടുതൽ നേരം സമ്പർക്കം പുലർത്തിയിട്ടുണ്ടെങ്കിലോ രോ​ഗം വരാനുള്ള സാധ്യത കൂടുതലാണെന്ന് ഡോ. ഡാനിഷ് സലീം പറയുന്നു.

ആദ്യത്തെ 14 ദിവസത്തിനുള്ളിൽ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ മാത്രം കൊവിഡ് ടെസ്റ്റ് ചെയ്താൽ മതിയാകും. ആദ്യത്തെ 14 ദിവസമാണ് കൂടുതൽ ശ്രദ്ധിക്കേണ്ടത്. ലക്ഷണങ്ങൾ കണ്ടില്ലെങ്കിൽ രോ​ഗം പിടിപ്പെട്ടിട്ടില്ലെന്ന് കരുതാം. എന്നാലും മറ്റ് ആളുകമായി സംസാരിക്കുമ്പോഴൊക്കെ സാമൂഹിക അകലം പാലിക്കാനും മാസ്ക്ക് ധരിക്കാനും പ്രത്യേകം ശ്രദ്ധിക്കണമെന്ന് അദ്ദേഹം പറയുന്നു.

പരസ്പരം കുറഞ്ഞത് രണ്ട് മീറ്റര്‍ അകലം പാലിക്കണം. എട്ട് മണിക്കൂർ ക്യത്യമായി ഉറങ്ങുക, ധാരാളം വെള്ളം കുടിക്കുക, ധാരാളം പഴവർ​ഗങ്ങൾ കഴിക്കുക, സ്ട്രെസ് ഒഴിവാക്കുക, വ്യായാമം ചെയ്യുക, ജങ്ക് ഫുഡ് ഒഴിവാക്കുക തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ രോ​ഗപ്രതിരോധശേഷി വർദ്ധിപ്പിക്കാമെന്നും കൊവിഡ് പിടിപെടാതെ നോക്കാമെന്നും അദ്ദേഹം പറഞ്ഞു.

‘ഇറാൻ്റെ ക്ഷമ ഇതുവരെ ലോകം കണ്ടു; ഹോർമൂസ് ഉപരോധം അംഗീകരിക്കാനാകില്ല’; മുന്നറിയിപ്പുമായി ഇറാൻ

ഹോർമൂസ് കടലിടുക്കിൽ അമേരിക്കൻ നാവികസേന തുടരുന്ന ഉപരോധത്തെ രൂക്ഷമായി വിമർശിച്ച് ഇറാൻ പ്രസിഡൻ്റ് മസൂദ് പെസഷ്കിയാൻ. ഇറാൻ്റെ ക്ഷമ ഇതുവരെ ലോകം കണ്ടെന്നും ഹോർമൂസിൽ ഉപരോധം തുടരുന്നത് അംഗീകരിക്കാനാകില്ലെന്നും മസൂദ് പെസഷ്കിയാൻ പറഞ്ഞു. ഇറാനെതിരെ

അന്തര്‍ സംസ്ഥാന കുപ്രസിദ്ധ മോഷ്ടാവും കൂട്ടാളിയും വയനാട് പോലീസിന്റെ വലയില്‍

സംസ്ഥാനത്തിനകത്തും പുറത്തുമായി നിരവധി മോഷണകേസുകളിലുള്‍പ്പെട്ട കുപ്രസിദ്ധ മോഷ്ടാവിനെയും സഹായിയെയും വിദഗ്ധമായി വലയിലാക്കി വയനാട് പോലീസ്. 150-ലധികം മോഷണ കേസുകളിലെ പ്രതിയായ കണ്ണുര്‍, ആലക്കോട്, കൊല്ലപറമ്പില്‍ വീട്ടില്‍, കെ.യു. മുഹമ്മദ്(46), 50-ഓളം കേസുകളിൽ പ്രതിയായ പുല്‍പ്പള്ളി,

എക്സിറ്റ് പോളിൽ നിന്നും വ്യത്യസ്തമായ ഫലം ഉണ്ടാകുമെന്ന് എം എ ബേബി; ‘ഭരണ വിരുദ്ധ വികാരമില്ല’

എക്സിറ്റ് പോൾ യഥാർഥ ഫലത്തിൻ്റെ അടുത്തത്തിയിട്ടും ഉണ്ട്, എത്താതിരുന്നിട്ടും ഉണ്ടെന്ന് സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി. എക്സിറ്റ് പോളിൽ നിന്നും വ്യത്യസ്തമായ ഫലം ഉണ്ടാകും. സംസ്ഥാനത്ത് ഭരണ വിരുദ്ധ വികാരമില്ല. മുഖ്യമന്ത്രിക്കെതിരെ

ബ്രേക്കിട്ട് സ്വര്‍ണം, വീണ്ടും താഴേക്ക്

ഒറ്റദിവസത്തെ വമ്പന്‍ കുതിപ്പിനു പിന്നാലെ സ്വര്‍ണവില വീണ്ടും താഴേക്ക്. വ്യാഴാഴ്ച മൂന്നുതവണയായി പവന് 1680 രൂപ വര്‍ധിച്ചിടത്തുനിന്ന് ഇന്നുരാവിലെ 280 രൂപയാണ് ഇടിഞ്ഞത്. 22 കാരറ്റ് (916) സ്വര്‍ണം ഗ്രാമിന് 35 രൂപ കുറഞ്ഞ്

തെരഞ്ഞെടുപ്പിന് പിന്നാലെ എല്‍പിജി വില കുത്തനെ കൂട്ടി; വാണിജ്യ സിലിണ്ടറിന് കൂടിയത് 993 രൂപ

തിരുവനന്തപുരം: കേരളമുള്‍പ്പെടെയുളള സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അവസാനിച്ചതിന് പിന്നാലെ എല്‍പിജി സിലിണ്ടര്‍ വില കുത്തനെ കൂട്ടി എണ്ണവിതരണ കമ്പനികള്‍. വാണിജ്യ സിലിണ്ടറിന്റെ വില 993 രൂപയാണ് കൂട്ടിയത്. ഒറ്റയടിക്ക് ഇത്രയധികം വില കൂട്ടുന്നത് അപൂര്‍വ്വങ്ങളില്‍

ഈ സീസണോടെ അഞ്ച് പേരുടെ ക്യാപ്റ്റൻസി തെറിക്കും!; കോളടിക്കുക സഞ്ജുവിനടക്കം ചിലർക്ക്

ഐ പി എൽ 2026 സീസൺ പകുതിയോളം പിന്നിട്ടിരിക്കുകയാണ്. ചില ടീമുകൾ അപ്രതീക്ഷിത മുന്നേറ്റമുണ്ടാക്കിയപ്പോൾ പ്രതീക്ഷിച്ച പ്രകടനമല്ല പുറത്തെടുക്കുന്നത്. വലിയ താരനിരയുള്ള പല ടീമുകൾക്കും അതിന്റെ നിലവാരം കാട്ടാൻ സാധിക്കുന്നില്ലെന്നതാണ് നിരാശപ്പെടുത്തുന്ന കാര്യം. അതുകൊണ്ടുതന്നെ

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.