കല്‍പ്പറ്റ: സ്വകാര്യ ലാബുകളിലെ ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് നിരക്ക് 1700 രൂപയില്‍ നിന്ന് 500 രൂപയാക്കി കുറച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടും പല സ്വകാര്യ ലാബുകളും കൂടിയ നിരക്ക് തന്നെ ഈടാക്കുകയാണ്. ചില ലാബുകള്‍ നിരക്ക് വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് പരിശോധന നിര്‍ത്തിവെക്കുന്ന സാഹചര്യവുമുണ്ട്. ഈ പ്രതിസന്ധിഘട്ടത്തില്‍ സ്വകാര്യ ലാബുകാരുടെ ഈ നിലപാട് നീതികരിക്കാനാകുന്നതല്ല. ഈ സാഹചര്യത്തില്‍ പ്രസ്തുത വിഷയത്തില്‍ അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ വയനാട് ജില്ലാ കമ്മിറ്റി ജില്ലാ കലക്ടര്‍ ഡോ: അദീല അബ്ദുള്ളയ്ക്ക് നിവേദനം നല്‍കി. ജില്ലാ സെക്രട്ടറി കെ.റഫീഖ്, ജില്ലാ പ്രസിഡണ്ട് കെ.എം. ഫ്രാന്‍സിസ് എന്നിവര്‍ പങ്കെടുത്തു.

‘പ്രതിരോധിക്കാം പകർച്ചവ്യാധികളെ’ ആരോഗ്യക്ലാസ്സ് സംഘടിപ്പിച്ചു.
ജമാഅത്ത് ഇസ്ലാമി കൽപ്പറ്റ ഏരിയ വിംഗ്സ് വയനാടുമായി സഹകരിച്ച് ആരോഗ്യക്ലാസ്സ് സംഘടിപ്പിച്ചു. വിംഗ്സ് വൈസ് പ്രസിഡന്റ് ഡോ.ഷൗക്കീൻ അശ്ഹർ ക്ലാസ്സ് എടുത്തു. സഫിയ.വി,മാരിയത്ത് കാട്ടിക്കുളം, ഡോ.ഷാമില , ഹിന ഹാശിർ, ഏരിയ സെക്രട്ടറി പി.ജസീല