വാളാട്: സമസ്ത പൊതുപരീക്ഷയില്‍ പത്താം ക്ലാസില്‍ നിന്നും 400 ല്‍ 392 മാര്‍ക്ക് നേടി വയനാട് ജില്ലയില്‍ ടോപ് പ്ലസോടെ ഒന്നാം സ്ഥാനം നേടിയിരിക്കുകയാണ് അംജത യാസ്മീന്‍. അഞ്ചാം ക്ലാസിലും ഏഴാം ക്ലാസിലും പൊതുപരീക്ഷയില്‍ മികച്ച വിജയം നേടിയ മിടുക്കി കൂടിയാണ് അംജത. ഏഴാം ക്ലാസില്‍ 400 ല്‍ 397 മാര്‍ക്കും നേടി ജില്ലയില്‍ ഒന്നാമതായിരുന്നു. ഇത്തവണ എസ്എസ്എല്‍സി പരീക്ഷയോടൊപ്പമാണ് മദ്രസയില്‍ പൊതു പരീക്ഷയും എഴുതി മികച്ച വിജയം കൈവരിച്ചത്. കൊപ്പര ഗഫൂര്‍ മൗലവിയുടെയും റൈഹാനത്തിന്റെയും മകളായ അംജത യാസ്മീന്‍ വാളാട് കൂടംകുന്ന് ലത്തീഫിയ്യ: മദ്രസ വിദ്യാര്‍ഥിനിയാണ്. ചിട്ടയാര്‍ന്ന പഠനവും കഠിനാധ്വാനവും മാതാപിതാക്കളുടെയും അദ്ധ്യാപകരുടെയും മികച്ച പിന്തുണയുമാണ് തന്റെ വിജയത്തിന്റെ പിന്നിലെന്ന് അംജത പറയുന്നു.
തിളക്കമാര്‍ന്ന വിജയം നേടിയ അംജതയെ കൂടംകുന്ന് മഹല്ല് കമ്മറ്റിയും മദ്‌റസാ സ്റ്റാഫ് കൗണ്‍സിലും അഭിനന്ദിച്ചു.

‘ഇറാൻ്റെ ക്ഷമ ഇതുവരെ ലോകം കണ്ടു; ഹോർമൂസ് ഉപരോധം അംഗീകരിക്കാനാകില്ല’; മുന്നറിയിപ്പുമായി ഇറാൻ
ഹോർമൂസ് കടലിടുക്കിൽ അമേരിക്കൻ നാവികസേന തുടരുന്ന ഉപരോധത്തെ രൂക്ഷമായി വിമർശിച്ച് ഇറാൻ പ്രസിഡൻ്റ് മസൂദ് പെസഷ്കിയാൻ. ഇറാൻ്റെ ക്ഷമ ഇതുവരെ ലോകം കണ്ടെന്നും ഹോർമൂസിൽ ഉപരോധം തുടരുന്നത് അംഗീകരിക്കാനാകില്ലെന്നും മസൂദ് പെസഷ്കിയാൻ പറഞ്ഞു. ഇറാനെതിരെ







