വീട് ക്യാൻവാസാക്കി മുൻസിയ

വെള്ളമുണ്ട 8/4ലെ ആലാന്‍ വീട്ടില്‍ നിറയെ ചിത്രങ്ങളാണ്. ചുമരുകളില്‍ മനോഹരങ്ങളായ വാള്‍ പെയിന്റുകള്‍, വാതിലുകളും മനോഹര ചിത്രങ്ങള്‍ കൊണ്ട് അലങ്കരിക്കപ്പെട്ടിരിക്കുന്നു. കൂടാതെ ഗ്ലാസ് പെയിന്റിംഗിലും അറബിക് കാലിഗ്രഫിയിലും സൃഷ്ടിച്ചെടുത്ത മനോഹരമായ കളക്ഷനകുള്‍. കൊവിഡ് മഹാമാരിയെ പ്രതിരോധിക്കാന്‍ രാജ്യം ലോക്ക്ഡൗണിലേക്ക് പോകുന്നത് വരെ മറ്റ് വീടുകള്‍ പോലെ സാധാരണ നിലയിലായിരുന്നു ആലാന്‍ വീടും. എന്നാല്‍ ലോക്ക്ഡൗണ്‍ കടുത്തതോടെ ആലാന്‍ വീട്ടിലെ മുനീറിന്റെയും റുഖിയയുടെയും ഏക സന്തതി മുന്‍സിയ ബ്രഷും പെന്നും കളറുമെടുത്തതോടെ വീടിന്റെ കാഴ്ചകളൊക്കെ മാറി. മുട്ടില്‍ ഡബ്ല്യു.എം.ഒ കോളജില്‍ ബി.എ അറബിക് രണ്ടാംവര്‍ഷ വിദ്യാര്‍ഥിനിയായ മുന്‍സിയ ചിത്രരചനയില്‍ തനിക്ക് മുന്‍പേയുള്ള താല്‍പര്യത്തെ കൂട്ടുപിടിച്ച് സ്വപ്രയത്‌നത്താല്‍ വാള്‍ ആര്‍ട്ടിലൂടെയും ഗ്ലാസ് പെയിന്റിംഗിലൂടെയും അറബിക് കാലിഗ്രഫിയിലൂടെയും മനോഹരങ്ങളായ സൃഷ്ടികളാണ് വരച്ചെടുത്തത്. മുന്‍സിയയുടെ അറബിക് കാലിഗ്രഫിയുടെ പ്രത്യേകത മുളയില്‍ സ്വന്തം നിര്‍മ്മിച്ചെടുത്ത പേനയാണ് ഇതിന് ഉപയോഗിച്ചിരിക്കുന്നതെന്നതാണ്. കാപ്പിപ്പൊടി ഉപയോഗിച്ചും മുന്‍സിയ ചിത്രങ്ങളില്‍ പരീക്ഷണം നടത്തുന്നുണ്ട്. ഇവയെല്ലാം വിജയിപ്പിക്കാനും ഈ മിടുക്കിക്ക് സാധിക്കുന്നു. തരുവണ ഏഴാംമൈലിലെ പള്ളിയാലില്‍ നിസാമുദ്ധീന്റെ ഭാര്യയായ മുന്‍സിയ കോളജ് തലത്തില്‍ ചിത്രരചനയില്‍ നിരവധി സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്. ലോക്ക്ഡൗണ്‍ കാലത്ത് സ്വായത്തമാക്കിയ തന്റെ കഴിവുകള്‍ കൂടുതല്‍ മികവുറ്റതാക്കാനുള്ള പരീക്ഷണങ്ങളുമായി മുന്നോട്ട് പോകുകയാണ് ഈ വെള്ളമുണ്ടക്കാരി.

ഉഷ്ണം കനക്കുന്നു; സഹജീവികളേയും ചേർത്തുപിടിക്കുക : എസ്കെഎസ്ബിവി

കമ്പളക്കാട്: സഹജീവികൾക്ക് ദാഹജലം നൽകൽ വിശ്വാസത്തിൻ്റെ ഭാഗമാണെന്നും കേരളത്തിൽ അനുഭവപ്പെട്ടുകൊണ്ടിരിക്കുന്ന കഠിന ചൂടിൽ ദാഹജലം തേടി അലയുന്ന പക്ഷി- പറവകൾക്കും അതിനുള്ള സൗകര്യം എല്ലാ വീട്ടിലും സ്ഥാപനങ്ങളിലും ഒരുക്കണമെന്നും ജംഇയ്യത്തുൽ മുഅല്ലിമീൻ ജില്ലാ സെക്രട്ടറി

രാജ്യത്ത് വൈദ്യുതി ഉപഭോഗം സർവ്വകാല റെക്കോർഡി്‍ൽ , വെള്ളിയാഴ്ച ഉപയോ​ഗിച്ചത് 252 ജിഗാവാട്ട് വൈദ്യുതി

രാജ്യത്ത് വൈദ്യുതി ഉപഭോഗം റെക്കോർഡിലേക്ക് ഏറ്റവും ഉയർന്ന വൈദ്യുതി ആവശ്യകത 252 ജിഗാവാട്ടിലെത്തി വെള്ളിയാഴ്ച്ചയാണ് വൈദ്യുതി ഉപഭോഗം 252 ജിഗാവാട്ടിൽ എത്തിയത് 2024 മെയ് 30 ന് രേഖപ്പെടുത്തിയ 249.9 ജിഗാവാട്ടായിരുന്നു ഇത് വരെ

ദേശീയ സൈക്കിൾ പോളോ താരങ്ങളെ ആദരിച്ചു.

ദേശീയ സൈക്കിൾ പോളോ മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച ജില്ലയിൽ നിന്നുള്ള താരങ്ങളെയും പരിശീലകനെയും ജില്ല സൈക്കിൾ പോളോ അസോസിയേഷൻ ആദരിച്ചു. അൽത്താഫ് അബ്ദുൽ അസീസ്, മുഹമ്മദ് അൻസിൽ, അഫാഹ് അലി, ഹന്ന ഫാത്തിമ,

മുസ്ലിം ലീഗ് നിർമ്മിച്ച് നൽകിയ വീടുകളിലേക്കുള്ള അവശ്യ സാധനങ്ങൾ നൽകി വെള്ളമുണ്ട സിറ്റി യൂത്ത് ലീഗ് കമ്മറ്റി

മേപ്പാടി:മുസ്ലിം ലീഗ് നിർമ്മിച്ച് നൽകിയ മുഴുവൻ വീടുകളിലേക്കുമുള്ള അവശ്യ സാധനങ്ങൾ നൽകി വെള്ളമുണ്ട സിറ്റി ശാഖാ യൂത്ത് ലീഗ് കമ്മറ്റി. ഭക്ഷണ കിറ്റിൻ്റെ കൈമാറ്റം യൂത്ത് ലീഗ് മാനന്തവാടി നിയോജക മണ്ഡലം ട്രഷറർ അസീസ്

ലോക മലമ്പനി ദിനാചരണം നടത്തി

വയനാട് ജില്ല മലമ്പനി മുക്തമാക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ ലോക മലമ്പനി ദിനാചരണം ജില്ലാ സര്‍വയലന്‍സ് ഓഫീസര്‍ ഡോ. പി ദിനീഷ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ വകുപ്പും ആരോഗ്യ കേരളവും സംയുക്തമായി ജില്ലാ വെക്ടര്‍

ആപ്പ് സേവനങ്ങൾ തടസപ്പെടില്ല, ബാങ്കിങ് സേവനങ്ങൾ മാത്രമാണ് നിര്ത്തലാക്കിയത്; വിശദീകരണവുമായി പേടിഎം

ആപ്പ് സേവനങ്ങൾ തടസപ്പെടില്ലെന്ന് വിശദീകരണവുമായി പേടിഎം. ബാങ്കിങ് സേവനങ്ങൾ മാത്രമാണ് നിലവിൽ നിർത്തിലാക്കിയിട്ടുള്ളത്. യുപിഐ അടക്കമുള്ള സേവനങ്ങൾ തുടരുമെന്നും പേടിഎം പറഞ്ഞു. പേടിഎം പേമെൻ്റ്സ് ബാങ്കിൻ്റെ ലൈസൻസ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഇന്നലെ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.