അപ്പപ്പാറ ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലെ കൊണ്ടിമൂലവനത്തില്‍ നിന്നും മലമാനിനെ വേട്ടയാടിയ രണ്ട് പേരാണ് അറസ്റ്റിലായത്.
ദ്വാരക എ.കെ ഹൗസ് മുസ്തഫ (45),ബത്തേരി അമ്ബലവയല്‍ പടിക്കതൊടി പി.എം. ഷഫീര്‍ (30) എന്നിവരാണ് അറസ്റ്റിലായത്. ഒരാള്‍ ഓടി രക്ഷപ്പെട്ടു.ഇവരില്‍ നിന്നും തോക്ക്, തിരകള്‍, കത്തി, 80കിലോയോളം മലമാന്‍ ഇറച്ചി എന്നിവയും പിടിച്ചെടുത്തു.
ഇവരില്‍ നിന്നും ആധുനിക സംവിധാനമുള്ള പിസ്റ്റള്‍, തിരകള്‍, ടോര്‍ച്ച്, കത്തി ചാക്കുകള്‍, കയര്‍ എന്നിവയും ഏകദേശം 80 കിലോ മലമാന്‍ ഇറച്ചിയും അവശിഷ്ടങ്ങളും പിടികൂടി.
ചൊവ്വാഴ്ച രാത്രിയോടെ ഇരു വാഹനങ്ങളിലായി സ്ഥലത്തെത്തിയ ഇവരെ നാട്ടുകാര്‍ നിരീക്ഷിക്കുകയായിരുന്നു. തുടര്‍ന്ന് ബുധനാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെ വനപാലകരും നാട്ടുകാരും ചേര്‍ന്ന് പ്രതികളെ പിടികൂടുകയായിരുന്നു.