വയനാട് ജില്ലയിൽ രോഗികളുമായി സമ്പര്‍ക്കത്തിലുള്ളവര്‍ നിരീക്ഷണത്തില്‍ പോകണം

നടവയ സപ്ലൈകോയില്‍ മെയ് 12 വരെ ജോലി ചെയ്തിരുന്ന മാനേജറിന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ബത്തേരി ബജാജ് ഫിനാന്‍സില്‍ മെയ് 10 വരെ ജോലി ചെയ്ത വ്യക്തി പോസിറ്റീവായിട്ടുണ്ട്.

പി.കെ സ്റ്റോഴ്‌സ് പൂമാല ബത്തേരിയി ജോലി ചെയ്ത വ്യക്തി പോസിറ്റീവായിട്ടുണ്ട്.

പുല്‍പ്പള്ളി പഞ്ചായത്ത് വാര്‍ഡ് 2 ചാത്തമംഗലം മെയ് 9 നടന്ന കല്യാണത്തിന് പങ്കെടുത്ത വ്യക്തികള്‍ക്കിടയില്‍ കേസുകള്‍ വരുന്നുണ്ട്.

എന്‍ എം ഡി സി റേഷന്‍ ഗോഡൗണായി ബന്ധപ്പെട്ട് ജോലി ചെയ്ത രണ്ടു വ്യക്തികള്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

കമ്പളക്കാട് പുത്തന്‍പുരയ്ക്കല്‍ ട്രേഡേഴ്‌സ് എന്ന സ്ഥാപനത്തില്‍ ജോലി ചെയ്ത വ്യക്തി പോസിറ്റീവായിട്ടുണ്ട്.

കല്‍പ്പറ്റ റാട്ടക്കൊല്ലി കോളനിയില്‍ പോസിറ്റീവായ വ്യക്തിയ്ക്ക് കോളനിയില്‍ സമ്പര്‍ക്കമുണ്ട്.

ഇസാഫ് ബാങ്കി മെയ് 5 വരെ ജോലി ചെയ്ത വ്യക്തിക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

പനമരം മില്‍മാ സൊസൈറ്റിയില്‍ ജോലി ചെയ്ത വ്യക്തി പോസിറ്റീവായിട്ടുണ്ട്.
ഈ വ്യക്തി കുണ്ടാല റൂട്ടില്‍ പോയിരുന്നു.

തലപ്പുഴ കേരള ബാങ്കില്‍ മെയ് 7 വരെ ജോലി ചെയ്ത വ്യക്തി പോസിറ്റീവായിട്ടുണ്ട്.

വൈത്തിരി കുളിര്‍മ സ്വീറ്റ്‌സ് മെയ് 10 വരെ ജോലി ചെയ്ത വ്യക്തിയ്ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

വാളാട് കാട്ടിമൂല കുനിമല്‍ കോളനിയില്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

കൊക്കുഴി തൊണ്ടന്‍ കോളനി മണിയങ്കോട്, വെങ്ങപ്പള്ളി, കൊഴിഞ്ഞങ്ങാട് കോളനി കമ്പളക്കാട്,
കിഴക്കേക്കുന്ന് കോളനി പടിഞ്ഞാറത്തറ, പുല്‍പ്പള്ളി പൊട്ടന്‍കൊല്ലി കോളനി, പഴംതട്ടില്‍ കോളനി എടക്കുനി കല്‍പ്പറ്റ എന്നിവിടങ്ങളില്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെല്ലാം നിരീക്ഷണത്തില്‍ പോകണം.

വോട്ടെണ്ണല്‍ മൂന്ന് കേന്ദ്രങ്ങളില്‍

നിയമസഭ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിനായി ജില്ലയില്‍ മൂന്ന് കേന്ദ്രങ്ങളാണ് ഒരുക്കുന്നത്. കല്‍പറ്റ നിയമസഭ മണ്ഡലത്തിലെ വോട്ടെണ്ണല്‍ എസ് കെ എം ജെ ഹൈസ്‌കൂളിലും സുല്‍ത്താന്‍ ബത്തേരിയിലെ വോട്ടെണ്ണല്‍ സെന്റ് മേരീസ് കോളേജിലും മാനന്തവാടി നിയമസഭ മണ്ഡലത്തിലേത്

നിയമസഭാ തെരഞ്ഞെടുപ്പ്: കൗണ്ടിംഗ് ഉദ്യോഗസ്ഥരുടെ ആദ്യ ഘട്ട റാന്‍ഡമൈസേഷന്‍ നടത്തി

നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ജോലിക്കായുള്ള ഉദ്യോഗസ്ഥരുടെ ആദ്യ ഘട്ട റാന്‍ഡമൈസേഷന്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീയുടെ അധ്യക്ഷതയില്‍ നടത്തി. 40 ശതമാനം റിസര്‍വേഷന്‍ ഉള്‍പ്പെടെ ആകെ 314 ഉദ്യോഗസ്ഥരെയാണ് വോട്ടെണ്ണല്‍

തണുപ്പുതേടി പാമ്പുകളെത്താം: ജാഗ്രത പാലിക്കണം, കടിയേറ്റാൽ ഉടൻ 108 ആംബുലൻസ് വിളിക്കുക

കടുത്ത വേനൽച്ചൂട് അനുഭവപ്പെടുന്ന സാഹചര്യത്തിൽ പാമ്പുകൾ തണുപ്പുതേടി വീടുകളിലേക്കും ജനവാസ മേഖലകളിലേക്കും എത്തിപ്പെടാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. രേഖ കെ.ടി അറിയിച്ചു. വേനൽക്കാലത്ത് തറയിൽ പായവിരിച്ച് ഉറങ്ങുന്നവർ

കൗണ്ടിംഗ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം ഏപ്രിൽ 29 ന്

നിയമസഭാ പൊതു തെരഞ്ഞെടുപ്പ് വോട്ടെണ്ണലിനായി ഒന്നാംഘട്ട റാന്‍ഡമൈസേഷന്‍ നടത്തിയ ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം ഏപ്രിൽ 29നും മെയ് രണ്ടിനും നടക്കും. കലക്റ്ററേറ് ആസൂത്രണഭവന്‍ എപിജെ ഹാളില്‍ രാവിലെ ഒമ്പതിന് പരിശീലനം ആരംഭിക്കും. ആര്‍ ഒ മാരുടെ

നിതിൻ രാജിന്റെ മരണം; കുറ്റവാളികൾ ശിക്ഷിക്കപ്പെടണം: ഹർത്താലിനോട് യോജിപ്പില്ല; വ്യാപാര സ്ഥാപനങ്ങൾ സാധാരണ പോലെ തുറന്നു പ്രവർത്തിക്കും; കേരള വ്യാപാരി വ്യവസായി ഏകോപന സമിതി

അഞ്ചരക്കണ്ടി ഡെൻ്റൽ കോളേജിലെ വിദ്യാർഥി മരിക്കാൻ ഇടയായസംഭവം അങ്ങേയറ്റം നിർ ഭാഗ്യകരവും ദുഃഖകരവുമാണ്. സംഭവവുമായി ബന്ധ പ്പെട്ട് കോളജ് അധികൃതരുടെ നിലപാട് പ്രതിഷേധാർഹവുമാണ്. ഒരു കോളേജ് ക്യാമ്പസിലും ഇതുപോലുള്ള സംഭവങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാനുള്ള നടപടികൾ എടുത്തുകൊണ്ട്

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനു കീഴിലുള്ള നാലാം മൈൽ, ഇണ്ട്യേരികുന്ന്, തേറ്റമല പള്ളിപ്പീടിക, വെള്ളിലാടി ഭാഗങ്ങളിൽ നാളെ (ഏപ്രിൽ 28) രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി വിതരണം തടസപ്പെടും. മീനങ്ങാടി ഇലക്ട്രിക്കൽ

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.