പ്രാഥമികാരോഗ്യകേന്ദ്രം വാളാട് ലാബ് ടെക്നീഷൻ തസ്തികയിലേക്ക് താത്കാലിക നിയമനത്തിനുള്ള ടെലിഫോൺ ഇന്റർവ്യൂ മെയ് 19 ന് നടക്കും. പങ്കെടുക്കാൻ താൽപര്യമുള്ളവർ സ്വയം സാക്ഷ്യപ്പെടുത്തിയ യോഗ്യത സർട്ടിഫിക്കറ്റ്, ഫോട്ടോ പതിച്ച ബയോഡാറ്റ, ഫോൺ നമ്പർ സഹിതം phc.valad@gmail.com എന്ന മെയിൽ ഐഡിയിലേക്ക് മെയ് 17 ന് മുമ്പായി അയയ്ക്കണം. തവിഞ്ഞാൽ പഞ്ചായത്തിലുള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കും.
ഫോൺ 04935 266586

വോട്ടെണ്ണല്‍ മൂന്ന് കേന്ദ്രങ്ങളില്‍
നിയമസഭ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിനായി ജില്ലയില്‍ മൂന്ന് കേന്ദ്രങ്ങളാണ് ഒരുക്കുന്നത്. കല്‍പറ്റ നിയമസഭ മണ്ഡലത്തിലെ വോട്ടെണ്ണല്‍ എസ് കെ എം ജെ ഹൈസ്‌കൂളിലും സുല്‍ത്താന്‍ ബത്തേരിയിലെ വോട്ടെണ്ണല്‍ സെന്റ് മേരീസ് കോളേജിലും മാനന്തവാടി നിയമസഭ മണ്ഡലത്തിലേത്







