നെന്മേനി: കനത്ത മഴയിലും കാറ്റിലും നെന്മേനി ചിറ്റൂര്‍ കുറുമ കോളനിയിലെ മാങ്ങാപ്പുര വീട്ടില്‍ കൃഷ്ണന്റെ ഓടുമേഞ്ഞ വീട് തകര്‍ന്നു വീണു. ഇന്ന് പുലര്‍ച്ചെയാണ് വീട് തകര്‍ന്നത്. സംഭവ സമയത്ത് വീട്ടിലുണ്ടായിരുന്ന കൃഷ്ണന്റെ തലക്ക് പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തോമട്ടുചാല്‍ ചീനപ്പുല്‍ വട്ടിക്കുന്ന് അയൂബ് എന്നയാളുടെ വീടിന്റെയും മേല്‍ക്കൂര രാത്രിയിലെ കാറ്റില്‍ തകര്‍ന്നു വീണിരുന്നു.

വൈകുന്നേരം 6നും രാത്രി 11നും ഇടയിൽ വൈദ്യുതി ഉപയോഗം പരമാവധി കുറച്ച് സഹകരിക്കണം; അഭ്യർത്ഥിച്ച് KSEB
തിരുവനന്തപുരം : വേനല്‍ച്ചൂട് കടുത്തതോടെ പീക് മണിക്കൂറുകളിലെ വൈദ്യുതി ഉപയോഗം കുറച്ച് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് കെഎസ്ഇബി. പീക് സമയ വൈദ്യുതി ഉപയോഗം ക്രമാതീതമായി വര്‍ദ്ധിച്ച സാഹചര്യത്തിലാണിത്. ഏപ്രില്‍ 18-ന് സര്‍വ്വകാല റെക്കോര്‍ഡായ 117.16 ദശലക്ഷം







