അടിയന്തര സാഹചര്യങ്ങളിൽ ഓക്സിജൻ ടാങ്കറുകൾ ഓടിക്കുന്നതിന്, പരിചയസമ്പന്നരായ ഹസാർഡസ് ലൈസൻസുള്ള ഡ്രൈവർമാരുടെ വിവരങ്ങൾ ശേഖരിക്കുന്നു. താൽപര്യമറിയിക്കുന്നവരുടെ വിവരങ്ങൾ ക്രോഡീകരിച്ച് അതത് ജില്ല RTO മാർക്ക് കൈമാറുകയും അടിയന്തരഘട്ടങ്ങളിൽ അവർ ഈ ഡ്രൈവർമാരുമായി ബന്ധപ്പെട്ട് സേവനം ലഭ്യമാക്കുകയും ചെയ്യും. താൽപര്യമുള്ള ഹസാർഡസ് വാഹന ഡ്രൈവർമാർക്ക് ഇതോടൊപ്പമുള്ള ഗൂഗിൾ ഫോമിൽ വിവരങ്ങൾ നൽകാവുന്നതാണ്..
https://forms.gle/FRNJw4z4H2ShVRBn9
കോവിഡ് രണ്ടാം തരംഗം രാജ്യത്ത് സമാനതകളില്ലാത്ത പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. വൈറസ് വ്യാപനം തടയുന്നതിനും ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും എല്ലാ സർക്കാർ വകുപ്പുകളും കാര്യക്ഷമമായ പ്രവർത്തനമാണ് കാഴ്ച വയ്ക്കുന്നത്. ഈ സാഹചര്യത്തിൽ ആവശ്യമായ സ്ഥലങ്ങളിൽ ഓക്സിജൻ എത്തിക്കുന്നതിനായി ഡ്രൈവർമാരെ തേടുകയാണ് മോട്ടോർ വാഹന വകുപ്പ്. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് മോട്ടോർ വാഹന വകുപ്പ് ഓക്സിജൻ ട്രക്ക് ഓടിക്കുന്നതിന് യോഗ്യരായ ഡ്രൈവർമാരുടെ വിവരങ്ങൾ അന്വേഷിച്ചിരിക്കുന്നത്. പരിചയ സമ്പന്നരായ ഹസാർഡസ് ലൈസൻസുള്ളവരുടെ വിവരങ്ങളാണ് എം.വി.ഡിയുടെ മേൽനോട്ടത്തിൽ ശേഖരിക്കുന്നത്. സേവന സന്നദ്ധരായ ഡ്രൈവർമാർക്ക് വകുപ്പിനെ സമീപിക്കാനുള്ള മാർഗവും ഫെയ്സ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്