കോവിഡ് രോഗബാധ സ്ഥിരീകരിച്ച വ്യക്തികളുമായി സമ്പര്‍ക്കത്തിലുളളവര്‍ നിര്‍ബന്ധമായും നിരീക്ഷണത്തില്‍ കഴിയണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു.
ചെങ്കുറ്റി കോളനി , നെന്മേനി അമ്പലക്കുന്നു കോളനി, തവിഞ്ഞാൽ കൈപ്പഞ്ചേരി കോളനി, മേപ്പാടി കുപ്പാച്ചി കോളനി, കണിയാമ്പറ്റ പടികുന്നു കോളനി, വെള്ളമുണ്ട കൂവാനാ കോളനി, ചെന്നലോട് മടംകപ്പിൽ കോളനി, പനമരം നെല്ലിയമ്പം കോളനി എന്നിവിടങ്ങളിൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തിൽ രോഗബാധിതരുമായി സമ്പർക്കം പുലർത്തിയവരെല്ലാം നിരീക്ഷണത്തിൽ പോകണം
പനമരം കൊക്രാമൂച്ചിക്കൽ ഗ്യാസ് ഏജൻസിയിൽ മെയ് 11 വരെ ജോലി ചെയ്ത വ്യക്തി ,പള്ളിക്കാമൂല അപ്പാട് വാർഡ് 17 ൽ പലചരക്ക് കട നടത്തുന്ന വ്യക്തി, പുതുർവയൽ ഫ്ളിപ്കാർട്ട് ജോലി ചെയ്ത വ്യക്തി എന്നിവർ പോസിറ്റീവാണ് . ചുണ്ടേൽ വി.കെ.സി പോളിമേഴ്‌സ് എന്ന സ്ഥാപനത്തിൽ രണ്ടു വ്യക്തികൾക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രോഗികളുമായി സമ്പര്‍ക്കത്തിലുള്ളവര്‍ നിരീക്ഷണത്തില്‍ പോകണം.

ജനപ്രതിനിധികൾക്ക് സ്വീകരണമൊരുക്കി ശ്രേയസ് ചീരാൽ യൂണിറ്റ്
ചീരാൽ യൂണിറ്റ് സംഘടിപ്പിച്ച ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾക്കുള്ള സ്വീകരണവും,ക്രിസ്തുമസ് പുതുവത്സര ആഘോഷവും ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് ഡയറക്ടർ ഫാ.തോമസ് ക്രിസ്തുമന്ദിരം അധ്യക്ഷത വഹിച്ചു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ







