മാസ്‌ക് വെച്ച്‌ ഉറക്കെ സംസാരിക്കാൻ ബുദ്ധിമുട്ടേണ്ട;മൈക്കും സ്പീക്കറും ഘടിപ്പിച്ച മാസ്‌ക് വരുന്നു.

തൃശ്ശൂര്‍: മാസ്‌ക് വെച്ച്‌ ഉറക്കെ സംസാരിക്കാൻ ഇനി ബുദ്ധിമുട്ടേണ്ട മൈക്കും സ്പീക്കറും ഘടിപ്പിച്ച മാസ്‌ക് വരുന്നു . മാസ്‌കിനും ഫെയ്‌സ് ഷീല്‍ഡിനും മുകളില്‍ ഘടിപ്പിക്കാനാകുന്ന തരത്തിൽ വോയ്‌സ് ആംപ്ലിഫയര്‍ തയ്യാറാക്കിയിരിക്കുകയാണ് തൃശ്ശൂര്‍ ഗവ. എന്‍ജിനിയറിങ് കോളേജ് ഇന്‍ക്യുബേറ്ററിലെ ഒന്നാംവര്‍ഷ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥി കെവിന്‍ ജേക്കബ്.

മാസ്‌കില്‍ ഓട്ടയിടാതെ കാന്തമുപയോഗിച്ച്‌ ഉറപ്പിച്ചാണ് കെവിന്‍ മൈക്കും സ്പീക്കറും ഘടിപ്പിച്ചിരിക്കുന്നത്. റീചാര്‍ജ്‌ചെയ്ത് ഉപയോഗിക്കാവുന്ന ഈ മൈക്ക് ഫെയ്‌സ് ഷീല്‍ഡിലും ഘടിപ്പിക്കാം. നാലുമണിക്കൂര്‍ തുടര്‍ച്ചയായി ഉപയോഗിക്കാവുന്ന ഇതില്‍ 30 മിനുട്ടില്‍ റീച്ചാര്‍ജ് പൂര്‍ത്തിയാക്കാം.

ആവശ്യത്തിനനുസരിച്ച്‌ ശബ്ദം കൂട്ടാനും കുറയ്ക്കാനുമാകും. രണ്ടുസെന്റീമീറ്റര്‍ വീതിയും മൂന്നുസെന്റീമീറ്റര്‍ നീളവുമാണ് വലിപ്പം. പൂത്തോളിലെ ഡോക്ടര്‍ ദന്പതിമാരായ സെനൂജിന്റെയും ജ്യോതിയുടെയും മകനാണ് കെവിന്‍. 60 എണ്ണം ഉണ്ടാക്കി ഡോക്ടര്‍മാര്‍ക്ക് നല്‍കിയപ്പോള്‍ വലിയ സ്വീകാര്യതയാണ് കിട്ടിയത്. ഇനി ഉപകരണം വ്യാവസായികാടിസ്ഥാനത്തില്‍ നിര്‍മ്മിക്കാനൊരുങ്ങുകയാണ്.

കണ്ടുപിടിത്താവകാശത്തിന് അപേക്ഷ നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ ഓരോന്നായി നിര്‍മ്മിക്കുന്നതിനാല്‍ ഒരെണ്ണത്തിന് 900 രൂപയോളം വരും. വ്യാവസായികാടിസ്ഥാനത്തില്‍ നിര്‍മ്മിച്ചാല്‍ 500 രൂപയേ പരമാവധി വരൂ. ചികിത്സാരംഗത്തുള്ളവര്‍ക്കാണ് ഇത് ഏറെ ഉപയോഗപ്പെടുക. രോഗിയില്‍നിന്ന് അകലംപാലിച്ചുതന്നെ സംസാരിക്കാം. കൂടുതല്‍ നേരം സംസാരിച്ചാലും തൊണ്ടയ്ക്ക് ആയാസമുണ്ടാവില്ല. ഡോക്ടര്‍മാരായ മാതാപിതാക്കളുടെതന്നെ വെല്ലുവിളികള്‍കണ്ടുള്ള അനുഭവത്തില്‍നിന്നാണ് കെവിന്‍ ഇത്തരമൊരു ഉപകരണം വികസിപ്പിച്ചത്. പാലക്കാട്ടെ എന്‍.എസ്.എസ്. എന്‍ജിനിയറിങ് കോളേജില്‍ അലംനി അസോസിയേഷന്‍ നടത്തിയ ദര്‍ശന ഇഗ്‌നൈറ്റ് എന്ന പ്രോജക്ടില്‍ ഏറ്റവും മികച്ച അഞ്ച് പ്രോജക്ടുകളില്‍ ഒന്നായി കെവിന്‍ വികസിപ്പിച്ച മാസ്‌ക് വോയ്‌സ് ആംപ്ലിഫയര്‍ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ടെന്ന് തൃശ്ശൂര്‍ ഗവ. എന്‍ജിനിയറിങ് കോളേജ് ടെക്‌നോളജി ബിസിനസ് മാനേജര്‍ പ്രൊഫ. അജയ് ജെയിംസ്.

മീഡിയ അക്കാദമിയില്‍ പി.ജി. ഡിപ്ലോമ പ്രവേശനം

കേരള മീഡിയ അക്കാദമിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ നടത്തുന്ന പി.ജി. ഡിപ്ലോമ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജേണലിസം ആന്‍ഡ് കമ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേണലിസം, പബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങ് എന്നീ കോഴ്സുകളിലേക്കാണ് ഓണ്‍ലൈനായി

മീഡിയ അക്കാദമിയില്‍ പി.ജി. ഡിപ്ലോമ പ്രവേശനം

കേരള മീഡിയ അക്കാദമിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ നടത്തുന്ന പി.ജി. ഡിപ്ലോമ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജേണലിസം ആന്‍ഡ് കമ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേണലിസം, പബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങ് എന്നീ കോഴ്സുകളിലേക്കാണ് ഓണ്‍ലൈനായി

നിധി ആപ്‌കെ നികാത്ത് 27ന്

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനും എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനും സംയുക്തമായി വിവരങ്ങള്‍ കൈമാറുന്നതിനും പരാതികള്‍ പരിഹരിക്കുന്നതിനുമായി നിധി ആപ്‌കെ നികാത്ത് എന്ന പേരില്‍ ജില്ലാ ബോധവത്കരണ ക്യാമ്പും ഔട്ട് റീച്ച് പ്രോഗ്രാമും സംഘടിപ്പിക്കുന്നു.

ബീനാച്ചി-പനമരം റോഡില്‍ നിയന്ത്രിത ഗതാഗതത്തിന് അനുമതി

ബീനാച്ചി-പനമരം റോഡിലെ പുഞ്ചവയല്‍ മുതല്‍ മാത്തൂര്‍ വരെയുള്ള ഭാഗത്ത് നവീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതിനാല്‍, സുരക്ഷാ മുന്‍കരുതലുകള്‍ പാലിച്ച് വാഹന ഗതാഗതം അനുവദിച്ചു. നേരത്തെ റോഡ് നവീകരണവും സുരക്ഷാ കട്ടിങ് പ്രവൃത്തികളും പുരോഗമിക്കുന്നതിനിടെ കനത്ത മഴ

ക്ഷേമനിധി അംഗത്വം പുതുക്കാന്‍ മെയ് 19 വരെ അവസരം

കെട്ടിട നിര്‍മ്മാണ തൊഴിലാളി ക്ഷേമബോര്‍ഡ് അംഗങ്ങളുടെ 2025 വര്‍ഷത്തെ അംഗത്വം പുതുക്കുന്നതിനുള്ള അവസാന തീയതി മെയ് 19 വരെ ദീര്‍ഘിപ്പിച്ചതായി ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ആവശ്യമായ രേഖകള്‍ സഹിതം കല്‍പ്പറ്റ അമ്മൂസ് കോംപ്ലക്സില്‍

പേപ്പര്‍ ക്രാഫ്റ്റ് പരിശീലനം

കുടുംബശ്രീ മിഷന്റെ ആഭിമുഖ്യത്തില്‍ പണിയ ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി മീനങ്ങാടി സി.ഡി.എസിന്റെ നേതൃത്വത്തില്‍ ബാലസഭ കുട്ടികള്‍ക്ക് പേപ്പര്‍ ക്രാഫ്റ്റ് പരിശീലനം നല്‍കി. സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ സിന്ധു ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു. മീനങ്ങാടി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.