തിരുവനന്തപുരം: 18വയസിനു മുകളിലുള്ളവര്‍ക്കുള്ള കോവിഡ് വാക്സിനേഷന് ഇന്നുമുതല്‍ ആരംഭിക്കും. കോവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്കുമാത്രമാണ് വാക്സിന് നല്‍കുന്നത്. വാക്സിന് അനുവദിക്കപ്പെട്ടവര്‍ക്ക് ഇതുസംബന്ധിച്ച സന്ദേശം മൊബൈല്‍ ഫോണില്‍ ലഭിക്കും. 18 മുതല്‍ 44 വയസുവരെയുള്ളവര്‍ക്കാണ് വാക്സിന് നല്‍കുക.
ഹൃദയസംബന്ധമായ അസുഖങ്ങളുള്ളവര്‍, പ്രമേഹബാധിതര്‍, വൃക്ക, കരള്‍ രോഗികള്‍ തുടങ്ങി 20 തരം രോഗങ്ങളുള്ളവര്‍ക്കാണ് മുന്‍ഗണന. ഡോക്ടറുടെ സാക്ഷ്യപത്രം സഹിതംവേണം അപേക്ഷിക്കാന്‍.വാക്സിനേഷന് കേന്ദ്രത്തില്‍ അപ്പോയിന്മെന്റ് എസ്എംഎസ്, ആധാര്‍ അല്ലെങ്കില്‍ മറ്റ് അംഗീകൃത തിരിച്ചറിയല്‍ രേഖ, അനുബന്ധരോഗ സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം. സ്പോട്ട് രജിസ്ട്രേഷന് അനുവദിക്കില്ല. രണ്ടാം ഡോസിനും ഇവര്‍ ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്യണം.








