കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി കണ്ടൈയ്ന്‍മെന്റ്, മൈക്രോ കണ്ടൈയ്ന്‍മെന്റ് സോണുകളിലുള്ള ഉപഭോക്താക്കള്‍ക്ക് വെളളക്കരം മീറ്റര്‍ റീഡിംഗ് സ്വയം അറിയിക്കാം.
റീഡിംഗ് ഫോട്ടോയെടുത്തോ, ഫോണ്‍ മുഖേനയോ, ബന്ധപ്പെട്ട റൂട്ടിലെ മീറ്റര്‍ റീഡര്‍മാരെയോ അറിയിച്ചാല്‍ ജല അതോറിറ്റിയില്‍ നിന്ന് ബില്ല് ലഭിക്കും.
ബില്‍ തുക epay.kwa. kerala.gov. in എന്ന ഓണ്‍ലൈന്‍ സൈറ്റിലൂടെയോ, ഗൂഗിള്‍ പേ, ഫോണ്‍ പേ മുഖേനയോ അടക്കാവുന്നതാണ്.
ഇതിലൂടെ അഡിഷണല്‍ ബില്‍ വരുന്നത് ഒഴിവാക്കാന്‍ കഴിയും.
കണ്ടൈയ്ന്‍മെന്റ് സോണുകളില്‍ മീറ്റര്‍ റീഡിംഗ് എടുക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ക്രമീകരണമെന്ന് അധികൃതര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് പി. എച്ച് കല്‍പ്പറ്റ സബ് ഡിവിഷന്‍ ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍: 04936 202594