കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയിലും കാറ്റിലും വയനാട് ജില്ലയില്‍ 24 വീടുകള്‍ ഭാഗീകമായി തകര്‍ന്നതായി പ്രാഥമിക കണക്കുകള്‍. 22.35 ലക്ഷം രൂപയുടെ നാശനഷ്ടമാണ് നിലവില്‍ ജില്ലാ ഭരണകൂടം കണക്കാക്കിയിരിക്കുന്നത്. പലയിടങ്ങളിലും വീടിന് മുകളില്‍ മരം പൊട്ടി വീണും മണ്ണിടിച്ചിലില്‍ മൂലവുമാണ് നാശനഷ്ടമുണ്ടായത്. സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ 10 വീടുകളും മാനന്തവാടിയില്‍ 9 വീടുകളും വൈത്തിരിയില്‍ 5 വീടുകളുമാണ് ഭാഗീകമായി തകര്‍ന്നത്.

ക്വട്ടേഷൻ ക്ഷണിച്ചു
പട്ടികവര്‍ഗ വികസന വകുപ്പിന് കീഴിലുള്ള മോഡൽ റസിഡൻഷ്യൽ സ്കൂൾ, പ്രീമെട്രിക് ഹോസ്റ്റൽ വിദ്യാര്‍ത്ഥികൾക്കായി തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന കളിക്കളം കായികമേളയിൽ നൂൽപുഴ രാജീവ് ഗാന്ധി സ്മാരക ആശ്രമ വിദ്യാലയത്തിലെ വിദ്യാർത്ഥികളെ കൊണ്ടുപോകാനും മേള കഴിഞ്ഞ് തിരികെയെത്തിക്കാനും