ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചതിനെതിരെ ഇന്ന് വൈകുന്നേരം 5 മണി വരെ വയനാട് ജില്ലയില്‍ വിവിധ പോലീസ് സ്‌റ്റേഷനുകളിലായി 30 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ശരിയായ വിധം മാസ്‌ക്ക് ധരിക്കാത്തതിന് 97 പേര്‍ക്കെതിരെയും സാമൂഹിക അകലം പാലിക്കാത്തതിന് 62 പേര്‍ക്കെതിരെയും പിഴ ചുമത്തി.
ജില്ലയില്‍ ഇന്ന് 1 പോലീസ് ഉദ്യോഗസ്ഥന് കോവിഡ് പോസ്റ്റിവായിട്ടുണ്ട്. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകളിലും, ബാങ്ക്, വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ സാമൂഹിക അകലം പാലിക്കാതെ ആളുകള്‍ കൂട്ടംകൂടി നില്‍ക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിടുള്ളതിനാല്‍ ജില്ലയില്‍ വരും ദിവസങ്ങളിലും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുമെന്നും നിര്‍ദേശം ലംഘിക്കുന്നവര്‍ക്കെതിരെശക്തമായ നിയമ നടപടി സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.

ക്വട്ടേഷൻ ക്ഷണിച്ചു
പട്ടികവര്‍ഗ വികസന വകുപ്പിന് കീഴിലുള്ള മോഡൽ റസിഡൻഷ്യൽ സ്കൂൾ, പ്രീമെട്രിക് ഹോസ്റ്റൽ വിദ്യാര്‍ത്ഥികൾക്കായി തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന കളിക്കളം കായികമേളയിൽ നൂൽപുഴ രാജീവ് ഗാന്ധി സ്മാരക ആശ്രമ വിദ്യാലയത്തിലെ വിദ്യാർത്ഥികളെ കൊണ്ടുപോകാനും മേള കഴിഞ്ഞ് തിരികെയെത്തിക്കാനും