മുഴുവൻ വാർഡുകളിലും കോവിഡ് കൺട്രോൾ റൂം തുറന്ന് അമ്പലവയൽ പഞ്ചായത്ത്; ജില്ലയിലെ ആദ്യ പഞ്ചായത്ത്.

അമ്പലവയൽ: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ സംസ്ഥാനത്തിന് തന്നെ മാതൃകയാവുകയാണ് അമ്പലവയൽ ഗ്രാമപഞ്ചായത്ത്. 20 വാർഡുകളിലും കൺട്രോൾ റൂംആരംഭിച്ച ജില്ലയിലെ ആദ്യ പഞ്ചായത്താണ് അമ്പലവയൽ. തിങ്കളാഴ്ചയോടെ എല്ലാ വാർഡ് കൺട്രോൾ റൂമുകളുടെയും പ്രവർത്തനം ആരംഭിച്ചു. രാവിലെ 9 മണി മുതൽ വൈകിട്ട് 6 വരെയാണ് പ്രവർത്തന സമയം.

വാർഡുകളിലെ കോവിഡ് പോസിറ്റീവ് ആയവരുടെ കണക്കുകൾ ശേഖരിക്കുക, അവരുടെ ആവശ്യങ്ങൾക്ക് വേണ്ടുന്ന നിർദ്ദേശങ്ങൾ റാപിഡ് റെസ്പോൺസ് ടീമിനെ അറിയിക്കുക, കോവിഡ് പ്രതിരോധം ഊർജ്ജസ്വലമാക്കുന്നതിന് വേണ്ട നടപടികൾ കൈക്കൊള്ളുക, വാക്‌സിൻ ലഭിക്കേണ്ടുന്നവരുടെ പട്ടിക തയ്യാറാക്കുക തുടങ്ങി തീർത്തും ശാസ്ത്രീയമായാണ് ഓരോ കൺട്രോൾ റൂമുകളും പ്രവർത്തിക്കുന്നത്. നോഡൽ ഓഫീസർമാർക്കാണ് ചുമതല. അതാത് ദിവസത്തെ റിപ്പോർട്ട് 24 മണിക്കൂറും അമ്പലവയലിലെ പഞ്ചായത്ത് കാര്യാലയത്തിൽ പ്രവർത്തിക്കുന്ന പഞ്ചായത്ത് കൺട്രോൾ റൂമിലേക്ക് നൽകും. പഞ്ചായത്ത് പ്രസിഡന്റ് സി കെ ഹഫ്സത്ത്, വൈസ് പ്രസിഡണ്ട് കെ ഷമീർ, ആരോഗ്യ – വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ടി ബി സെനു എന്നിവരുടെ നേതൃത്വത്തിൽ എല്ലാ വാർഡ് അംഗങ്ങളെയും ഏകോപിപ്പിച്ച് കൊണ്ടാണ് കൺട്രോൾ റൂമുകൾ പ്രവർത്തിക്കുന്നത്. ജില്ലയിൽ ഒരു സമയത്ത് ഏറ്റവും കൂടുതൽ കേസുകൾ ഉണ്ടായിരുന്ന പഞ്ചായത്തിൽ നിലവിൽ കേസുകൾ നിയന്ത്രണ വിധേയമാക്കുന്നതിൽ പഞ്ചായത്ത് ഭരണസമിതിയുടെ ഒത്തൊരുമിച്ചുള്ള പ്രവർത്തനം മാതൃകാപരമാണ്.

മീനങ്ങാടിയിൽ വാഹനാപകടം:ഒരാൾക്ക് പരിക്ക്

മീനങ്ങാടിയിൽ വാഹനാപകടത്തിൽ മാക്സ് ക്യാബ് ഗുഡ്‌സ് ഡ്രൈവർ ചുള്ളിയോട് സ്വദേശി മിദ്ലാജിന് പരിക്കേറ്റു . നിയന്ത്രണം വിട്ട മാക്‌സ് ക്യാബ് ഗുഡ്സ് നിർത്തിയിട്ട കാറിലും മറ്റൊരു ഗുഡ്‌സിലും ഇടിച്ചാണ് അപകടം. ക്യാബിനിടയിൽ കാൽ കുടുങ്ങിയ

സ്വകാര്യബസും കാറും കൂട്ടിയിടിച്ചു നിരവധി പേർക്ക് പരിക്ക്

അപകടം ബത്തേരി മൈസൂർ റോഡിൽ എടത്തറ ഓഡിറ്റോറിയത്തിന് സമീപം. പരിക്കേറ്റവരെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് അപകടം നടന്നത്. Facebook Twitter WhatsApp

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ദേവസ്യ കവല, മൂളിത്തോട്, അഞ്ചാം പീടിക പ്രദേശങ്ങളില്‍ നാളെ (ഏപ്രില്‍ 24) രാവിലെ 8.30 മുതല്‍ വൈകുന്നേരം 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി മുടങ്ങും. Facebook Twitter

മീഡിയ അക്കാദമിയില്‍ പി.ജി. ഡിപ്ലോമ പ്രവേശനം

കേരള മീഡിയ അക്കാദമിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ നടത്തുന്ന പി.ജി. ഡിപ്ലോമ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജേണലിസം ആന്‍ഡ് കമ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേണലിസം, പബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങ് എന്നീ കോഴ്സുകളിലേക്കാണ് ഓണ്‍ലൈനായി

മീഡിയ അക്കാദമിയില്‍ പി.ജി. ഡിപ്ലോമ പ്രവേശനം

കേരള മീഡിയ അക്കാദമിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ നടത്തുന്ന പി.ജി. ഡിപ്ലോമ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജേണലിസം ആന്‍ഡ് കമ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേണലിസം, പബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങ് എന്നീ കോഴ്സുകളിലേക്കാണ് ഓണ്‍ലൈനായി

നിധി ആപ്‌കെ നികാത്ത് 27ന്

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനും എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനും സംയുക്തമായി വിവരങ്ങള്‍ കൈമാറുന്നതിനും പരാതികള്‍ പരിഹരിക്കുന്നതിനുമായി നിധി ആപ്‌കെ നികാത്ത് എന്ന പേരില്‍ ജില്ലാ ബോധവത്കരണ ക്യാമ്പും ഔട്ട് റീച്ച് പ്രോഗ്രാമും സംഘടിപ്പിക്കുന്നു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.