ചെന്നൈ: ദമ്പതികള്‍ ഉള്‍പ്പെടെ മൂന്നു പേര്‍ ജീവനൊടുക്കിയതിനെ തുടര്‍ന്ന് നാല് പെണ്‍കുട്ടികള്‍ അനാഥരായി.
ഗോപി(38), ഭാര്യ കന്നിയമ്മാള്‍(35), ഓട്ടോറിക്ഷ ഡ്രൈവറായ സുരേഷ്(38) എന്നിവരാണ് ജീവനൊടുക്കിയത്. തമിഴ്നാട്ടിലെ ചെങ്കല്‍പേട്ടില്‍ ശനിയാഴ്ചയായിരുന്നു സംഭവം.
സംഭവത്തെ കുറിച്ച് പൊലീസ് വിശദീകരണം ഇങ്ങനെ:
ഗോപി ഒരു ഇറച്ചിക്കട നടത്തി വരികയാണ്. ഭാര്യ കന്നിയമ്മാള്‍ അവിടെ സഹായിയാണ്. ഇവര്‍ക്ക് 16 വയസുള്ള ഒരു മകളുണ്ട്. സുരേഷിന് ഭാര്യയും മൂന്ന് പെണ്‍മക്കളുമാണുള്ളത്.
കന്നിയമ്മാളും സുരേഷുമായി വിവാഹേതര ബന്ധം പുലര്‍ത്തിയിരുന്നു. തുടര്‍ന്ന് ഗോപി ഇരുവരുമായും വാക്കേറ്റത്തിലേര്‍പ്പെട്ടു. ശേഷം ശനിയാഴ്ച രാത്രിയില്‍ മൂന്നു പേരും ചേര്‍ന്ന് ജീവനൊടുക്കുകയായിരുന്നു.