ചെന്നൈ: ഇൻസ്റ്റഗ്രാമിൽ അശ്ലീല സന്ദേശമയച്ച കോളജ് അധ്യാപകനെക്കുറിച്ച് മുന്നറിയിപ്പ് നൽകി നടിയും സൂപ്പർ സിങ്ങർ റിയാലിറ്റി ഷോ താരവുമായ സൗന്ദര്യ ബാല നന്ദകുമാർ.
അധ്യാപകൻ സൗന്ദര്യക്കയച്ച സന്ദേശത്തിന്‍റെ സ്ക്രീൻഷോട്ട് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു. കൂടാതെ അധ്യാപകൻ പഠിപ്പിക്കുന്ന പെൺകുട്ടികൾക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തു. ഇയാളോട് അടുത്ത് ഇടപെടുമ്പോൾ സൂക്ഷിക്കണമെന്നായിരുന്നു മുന്നറിയിപ്പ്.
അംശ്ലീല സന്ദേശത്തിനെതിരെ പ്രതികരിക്കാൻ തയാറായ നടിയെ അഭിനന്ദിച്ച് നിരവധിപേർ രംഗത്തെത്തി. സ്ക്രീൻഷോട്ടുകൾ പങ്കുവെച്ചതോടെ അധ്യാപകൻ ഇൻസ്റ്റഗ്രാമിൽ ബ്ലോക്ക് ചെയ്തതായും സൗന്ദര്യ പറഞ്ഞു. എന്നാൽ ഇയാൾ ജോലിചെയ്യുന്ന കോളജ് അധികൃതരെ വിവരം അറിയിച്ചതായും ചെയ്തത് വളരെ വലിയൊരു തെറ്റാണെന്ന് തെളിയിച്ചുകൊടുക്കുമെന്നും സൗന്ദര്യ പറഞ്ഞു.
നിരവധി ടെലിവിഷൻ പരിപാടികളിലൂടെ ശ്രദ്ധേയയാണ് താരം. സൂപ്പർ സിങ്ങർ മത്സരത്തിലൂടെയാണ് അഭിനയ രംഗത്തെത്തിയത്.
കബാലിയിൽ മികച്ച വേഷം സൗന്ദര്യ ചെയ്തിരുന്നു. കൂടാതെ വിജയ്യും വിജയ് സേതുപതിയും ഒന്നിച്ച മാസ്റ്ററിലും ശ്രദ്ധേയവേഷം കൈകാര്യം ചെയ്തിരുന്നു.