പിണങ്ങോട്:ജമാഅത്തെ ഇസ്‌ലാമിയുടെ കീഴിലുള്ള ഐഡിയൽ കോളേജ് (ഉമ്മുൽ ഖുറാ ഇൻസ്റ്റിറ്റ്യൂട്ട്) പൊഴുതന പഞ്ചായത്തിലെ താൽക്കാലിക കോവിഡ് ഡൊമിസിലറി കെയർ സെന്ററായി വിട്ടുനല്കി. ഐഡിയൽ ചാരിറ്റബിൾ ട്രസ്റ്റിന് കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിലെ ഹോസ്റ്റലിലാണ് എൺപതോളം ബെഡുകളുള്ള സെന്റർ സജ്ജീകരിച്ചിരിക്കുന്നത്. ജമാഅത്തെ ഇസ്‌ലാമിയുടെ കീഴിൽ ജില്ലയിൽ വിവിധങ്ങളായ കോവിഡ് സേവനങ്ങൾ നടന്നുവരികയാണ്. സുൽത്താൻ ബത്തേരി ഇഖ്‌റ കോവിഡ് ഹോസ്പിറ്റലിലേക്കുള്ള ഭക്ഷണം, വീടുകളിൽ കഴിയുന്ന രോഗികൾക്കുള്ള മരുന്നുകൾ, പൾസ് ഓസ്‌കി മീറ്ററുകൾ തുടങ്ങിയവ ഐ.ആർ.ഡബ്ല്യു, ടീം വെൽഫെയർ വളണ്ടിയർമാരിലൂടെ എത്തിച്ചു നൽകിവരുന്നു.

റോഡ് ഉദ്ഘാടനം ചെയ്തു
പനിക്കാകുനി പാണ്ടംകോട് റോഡ് പൂർണമായും ഗതാഗത യോഗ്യമാക്കി കൊണ്ട് രണ്ടാം വാർഡ് മെമ്പർ വാഴയിൽ റഷിദിന്റെ സാനിധ്യത്തിൽ റോഡ് ഗുണഭോക്താവും മുതിർന്ന പൗരനുമായ നടുക്കണ്ടി ഇബ്രായ്‌ക്ക പണി പൂർത്തീകരിച്ച ഭാഗത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. വാർഡ്