മാനന്തവാടി:കോണ്‍ഗ്രസ് മാനന്തവാടി ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. മാനന്തവാടി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസില്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് നടത്തിയ പരിപാടി പ്രസിഡണ്ട് പി.വി. നാരായണവാര്യര്‍ ഉദ്ഘാടനം ചെയ്തു. മാനന്തവാടി മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സി.കെ. രത്‌ന വല്ലി അധ്യക്ഷത വഹിച്ചു. ജേക്കബ് സെബാസ്റ്റ്യന്‍, അഡ്വ.സിന്ധു സെബാസ്റ്റ്യന്‍, സ്മിത, സ്റ്റര്‍വിന്‍, വി.എസ്. ഗിരീശന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

സംസ്ഥാന ടെക്‌നിക്കൽ ഹൈസ്‌കൂൾ കായിക മേള സമാപിച്ചു.
41-ാമത് സംസ്ഥാന ടെക്‌നിക്കൽ ഹൈസ്‌കൂൾ കായിക മേള സമാപിച്ചു. പാലക്കാട് ഗവ ടെക്‌നിക്കൽ ഹൈസ്‌കൂൾ 79 പോയിന്റുകളോടെ ഓവറോൾ ചാമ്പ്യന്മാരായി. എം.കെ ജിനചന്ദ്രൻ മെമ്മോറിയൽ ജില്ലാ സ്റ്റേഡിയത്തിൽ നടന്ന മേളയുടെ സമാപന പരിപാടി ജില്ലാ







