നെന്മേനി പഞ്ചായത്തിൽ വേനല്‍ മഴയില്‍ ഗുരുതരമായി കൃഷിനാശം സംഭവിച്ച കൃഷിയിടങ്ങള്‍ കൃഷി വകുപ്പ് അധികൃതര്‍ സന്ദര്‍ശിച്ചു. ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസര്‍ സജിമോന്‍ കെ. വര്‍ഗീസ്, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ എ.എസ് ജെസ്സിമോള്‍, നെന്മേനി കൃഷി ഓഫീസർ അനുപമ കൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സന്ദര്‍ശിച്ചത്. ഇരുപതോളം കർഷകരുടെ കൃഷിയിടത്തിൽ ശക്തമായ കാറ്റും മഴയും മൂലം 6000 വാഴകൾക്ക് കൃഷിനാശമുണ്ടായി. കൃഷിവകുപ്പ് ഉദ്യോഗസ്ഥർ സമയോചിതമായി കൃഷി യിട സന്ദർശനം നടത്തി കൃഷി നാശം വിലയിരുത്തി റിപ്പോർട്ട് തയ്യാറാക്കി.

മലബാർ ദേവസ്വം ബോർഡ് താലൂക്ക് തല യോഗം നടത്തി
അഞ്ചുകുന്ന്: മലബാർ ദേവസ്വം ബോർഡ് തലശ്ശേരി ഡിവിഷൻ ഏരിയ കമ്മിറ്റി താലൂക്ക് തല യോഗം പനമരം അഞ്ചുകുന്ന് രവിമംഗലം ക്ഷേത്രത്തിൽ നടന്നു യോഗം മലബാർ ദേവസ്വം ബോർഡ് പ്രസിഡണ്ട് ഒ.കെ വാസു മാസ്റ്റർ ഉദ്ഘാടനം