തിരുവനന്തപുരം:കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ലോക്ഡൗണ്‍ മെയ് 30 വരെ നീട്ടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറം ഒഴികെ,
എറണാകുളം, തൃശൂര്‍, തിരുവനന്തപുരം ജില്ലകളില്‍ നാളെ രാവിലെ മുതല്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഒഴിവാക്കും. മലപ്പുറത്ത് ഒഴികെ എല്ലാ ജില്ലകളിലും സാധാരണ ലോക്ക്ഡൗണ്‍ തുടരുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിലാണ് ഇത് സംബന്ധിച്ച് പ്രഖ്യാപനമുണ്ടായത്. ഇന്ന് ലോക്ക് ഡൗൺ നീട്ടുന്നതും ആയി ബന്ധപ്പെട്ട് വിദഗ്ധ സമിതി യോഗം ചേർന്നിരുന്നു. സംസ്ഥാനത്തെ കോവിഡ് സാഹചര്യങ്ങൾ വിലയിരുത്തിയ വിദഗ്ധസമിതി നിർദ്ദേശം കൈകൊണ്ടാണ് ലോക് ഡൗൺ നീട്ടാനുള്ള പ്രഖ്യാപനമുണ്ടായത് എന്നാണ് വിവരം. മെയ് മൂന്നിന് ആരംഭിച്ച ലോക് ഡൗൺ, ഇത് മൂന്നാം തവണയാണ് ദീർഘിപ്പിക്കുന്നത്.