ചെന്നലോട്:കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ തരിയോട് ഗ്രാമപഞ്ചായത്ത് ചെന്നലോട് ഗവ. യു പി സ്കൂളില്‍ ആരംഭിക്കുന്ന രണ്ടാമത് കോവിഡ് ഡൊമിസിലറി കെയര്‍ സെന്‍റര്‍, ചെന്നലോട് കേന്ദ്രീകരിച്ച് പ്രവൃത്തിക്കുന്ന യുവജന കൂട്ടായ്മയായ യുകെയർ ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ അഡ്മിഷന് വേണ്ടി തയ്യാറാക്കി. തരിയോട് ഗ്രാമപഞ്ചായത്ത് വികസന സ്ഥിരം സമിതി അദ്ധ്യക്ഷ ഷീജ ആന്‍റണി ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ ഷമീം പാറക്കണ്ടി അദ്ധ്യക്ഷത വഹിച്ചു. യുകെയര്‍ പ്രസിഡന്റ് നാസർ കുത്തിനി, സെക്രട്ടറി ഷാനവാസ് പുത്തൂർ, ട്രഷറർ പി സി ഹാരിസ്, കെ അഷ്റഫ്, പി ഇർഷാദ്, വി ഉനൈസ്, കെ അലി, ഇ സാലിഫ്, കെ സിറാജ്, കെ മുനീർ മാസ്റ്റർ , ഫസൽ കുത്തിനി, കെ ഗഫൂര്‍ തുടങ്ങിയവർ നേതൃത്വം നൽകി.
കഴിഞ്ഞ ഏഴ് വർഷക്കാലമായി പ്രദേശത്തെ സാമൂഹിക സാംസ്കാരിക ജീവകാരുണ്യ മേഖലകളില്‍ സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങള്‍ ചെയ്തുവരുന്ന സംഘടനയാണ് യുകെയര്‍. സാന്ത്വന പ്രവര്‍ത്തനങ്ങൾക്കൊപ്പം ആരോഗ്യ വിദ്യാഭ്യാസ രംഗത്തും ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ യു കെയറിന്റെ ആഭിമുഖ്യത്തില്‍ നടത്തി വരുന്നുണ്ട്.

മാനന്തവാടി നഗരസഭ കേരളോത്സവം; വിളംബര ജാഥ നടത്തി.
മാന്തന്തവാടി:നഗരസഭ കേരളോത്സവത്തിന് തുടക്കം കുറിച്ചു കൊണ്ട് വിളംബരം ജാഥ നടത്തി. മാനന്തവാടി നഗരസഭ ഓഫിസ് പരിസരത്ത് നിന്നും ആരംഭിച്ച വിളംബര ജാഥ ടൗൺ ചുറ്റി ഗാന്ധി പാർക്കിൽ സമാപിച്ചു. നഗരസഭ സ്ഥിരം സമിതി അധ്യക്ഷ