വെണ്ണിയോട് : കോട്ടത്തറ പഞ്ചായത്ത് മൂന്നാം വാർഡിലെ യുവ കർഷകനായ പുത്തനമുറ്റം സുരേഷ് അദ്ദേഹം ഈ വർഷം കൃഷിചെയ്ത 300 ചുവട് കപ്പയാണ് കോവിഡ് മൂലം ക്വാറന്റയിനിൽ കഴിയുന്നവർക്കും ലോക്ക് ഡൗണിൽ പ്രയാസങ്ങൾ അനുഭവിക്കുന്നവർക്കും നൽകാൻ വേണ്ടി ഇ. എം.എസ് ചാരിറ്റബിൾ സൊസൈറ്റി പ്രവർത്തകരെ
എൽപ്പിച്ചത്.
പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലെ കോളനികളിലും ക്വാറന്റയിനിൽ കഴിയുന്ന കുടുംബങ്ങൾക്കും ലോക്ക് ഡൗണിൽ പ്രയാസം അനുഭവിക്കുന്ന കുടുംബങ്ങൾക്കും കോട്ടത്തറ ഗ്രാമപഞ്ചായത്ത് മെമ്പർമാരായ പി സുരേഷ് മാസ്റ്റർ സംഗീത് സോമൻ എന്നിവരും ഇ മനോജ് ബാബു റസാഖ് രാഹുൽ ഹരിദേവ് അഷ്റഫ് എന്നിവർ വിതരണത്തിന് നേതൃത്വം നൽകി.

മാനന്തവാടി നഗരസഭ കേരളോത്സവം; വിളംബര ജാഥ നടത്തി.
മാന്തന്തവാടി:നഗരസഭ കേരളോത്സവത്തിന് തുടക്കം കുറിച്ചു കൊണ്ട് വിളംബരം ജാഥ നടത്തി. മാനന്തവാടി നഗരസഭ ഓഫിസ് പരിസരത്ത് നിന്നും ആരംഭിച്ച വിളംബര ജാഥ ടൗൺ ചുറ്റി ഗാന്ധി പാർക്കിൽ സമാപിച്ചു. നഗരസഭ സ്ഥിരം സമിതി അധ്യക്ഷ