മാനന്തവാടി കമ്മ്യൂണിറ്റി കിച്ചണിലേക്ക് DYFI എടപ്പടി യൂണിറ്റ് ഭക്ഷ്യവസ്തുക്കൾ നൽകി. ചടങ്ങിൽ ഭക്ഷ്യവസ്തുക്കൾ 7-ാം ഡിവിഷൻ കൗൺസിലർ അബ്ദുൾ ആസിഫ് ഏറ്റു വാങ്ങി.’സി.പി.ഐ.എം ചെന്നലായി ബ്രാഞ്ച് സെക്രട്ടറി ജയരാജൻ, ലൗലി പൗലോസ്, സണ്ണി എടപ്പടി എന്നിവർ പങ്കെടുത്തു. യൂണിറ്റ് പ്രസിഡണ്ട്: അമൽ പൗലോസ്, സെക്രട്ടറി ആൽബിൻ റോയി., സുധീഷ്, ടോണി, ജോബിൻ ബെന്നി, ജോസഫ് എന്നിവർ നേതൃത്യം നൽകി.

‘നീ ചെയ്യുന്നത് ഞാന്‍ താങ്ങും, പക്ഷെ നീ താങ്ങില്ല’; രാഹുല്‍ അതിജീവിതയ്ക്ക് അയച്ച ഭീഷണി സന്ദേശങ്ങൾ പുറത്ത്
തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ അതിജീവിതയെ ഭീഷണിപ്പെടുത്തുന്ന സന്ദേശങ്ങള്‍ പുറത്ത്. പേടിപ്പിക്കാന്‍ നീ അല്ല ലോകത്ത് ഒരു മനുഷ്യനും നോക്കേണ്ട, പേടിക്കാന്‍ ഉദ്ദേശമില്ല, ഇനി അങ്ങോട്ട് ഓരോരുത്തര്‍ക്കും അവരുടെ കുടുംബത്തിനും തിരിച്ചുകൊടുക്കും എന്ന്






