കേരളത്തിന്റെ ക്യാപ്‌റ്റന് ഇന്ന് 76-ാം പിറന്നാൾ

തിരുവനന്തപുരം:മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 76 വയസ് തികഞ്ഞു. ചരിത്രം തിരുത്തി കുറിച്ച തുടര്‍ഭരണത്തിന്‍റെ നിറവില്‍ പതിനഞ്ചാം കേരളനിയമസഭയുടെ ഒന്നാംസമ്മേളനം ചേരുന്ന ദിവസം തന്നെ പിറന്നാളെന്ന അപൂര്‍വതയും ഇന്നുണ്ട്. നിയമസഭാ സമ്മേളനം തുടങ്ങുന്ന ദിവസമെന്നതിനപ്പുറം മറ്റ് പ്രത്യേകതകളൊന്നുമില്ലെന്നും ആഘോഷങ്ങളോ ചടങ്ങുകളോ ഒന്നുമില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസറിയിച്ചു.

5 വര്‍ഷം മുന്‍പ് അതായത് ഒന്നാം പിണറായി സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞക്ക് തലേന്നാളാണ് ആദ്യമായി പിണറായി വിജയന്‍ തന്‍റെ ജന്‍മദിനത്തെ കുറിച്ച്‌ തുറന്നു പറഞ്ഞത്. 5 വര്‍ഷങ്ങള്‍ക്കിപ്പുറം മറ്റൊരു ജന്മദിനം കടന്ന് വരുമ്പോള്‍ പിണറായി വിജയന് കൂട്ടായി കേരളരാഷ്ട്രീയത്തിലെ അത്യപൂര്‍വമായൊരു ചരിത്രം കൂടിയുണ്ട്.തുടര്‍ഭരണത്തിന് നേതൃത്വം കൊടുത്ത ക്യാപ്റ്റനെന്ന ചരിത്രം.

തനിക്ക് വയസ് 76 ആയെങ്കിലും നിയമസഭയിലും മന്ത്രിസഭയിലും ചെറുപ്പം നിറക്കാന്‍ പിണറായി പ്രത്യേകം ശ്രദ്ധിച്ചുവെന്നതും മറ്റൊരു കൗതുകം. പ്രതിസന്ധികളുടെ മലവെള്ളപ്പാച്ചിലിന് നടുവില്‍ നിന്ന് സംസ്ഥാനത്തെ കൈവെള്ളയില്‍ കോരിയെടുത്തതിന്‍റെ കരുത്തിന് 99 സീറ്റിന്‍റെ ജന്മദിന സമ്മാനമാണ് കേരളജനത പിണറായിക്ക് നല്‍കിയിരിക്കുന്നത്. രാജ്യത്തിനഭിമാനമായ കേരളനിയമസഭയില്‍ 140 ല്‍ 99 പേരുടെ ഉറച്ച പിന്തുണയുമായി ജന്മദിനത്തില്‍ സഭാസമ്മേളനം തുടങ്ങാനായെന്ന ഇരട്ടിമധുരവും പിണറായിക്കുണ്ട്.

കോവിഡിന്റെ രണ്ടാം വരവ്, സമ്പൂര്‍ണ ലോക്ഡൗണ്‍ ദിനങ്ങള്‍ മൂന്നാംവരവിന്‍റെ ഭീഷണി, കടുത്ത സാമ്ബത്തികപ്രതിസന്ധി വിഷമതകള്‍ക്ക് നടുവിലാണ് ജന്മദിനമെങ്കിലും എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരമായി കേരളജനത തന്‍റെ ഭരണത്തെ ഉറ്റുനോക്കുമ്ബോള്‍ വരും നാളുകള്‍ നിര്‍ണായകമാണെന്ന് മുഖ്യമന്ത്രി തിരിച്ചറിയുന്നുണ്ട്. കഴിഞ്ഞ 5 വര്‍ഷത്തെ ഭരണത്തിലൂടെ കേരളരാഷ്ട്രീയത്തെ തന്നിലേക്കടുപ്പിച്ച്‌ നിര്‍ത്തിയ പിണറായിവിജയന് 76 തികയുമ്ബോള്‍ അദ്ദേഹം ദേശീയതലത്തിലും ശ്രദ്ധിക്കുന്ന ഭരണകര്‍ത്താവായി മാറിയെന്ന പ്രത്യേകതയുമുണ്ട്.

76 ന്‍റെ അനുഭവക്കരുത്ത് എങ്ങനെ ഈ കെട്ടകാലത്തെ പ്രതിസന്ധികളില്‍ നിന്ന് നമ്മെ കരകയറ്റുക എന്ന വലിയ ചോദ്യത്തിനുള്ള മറുപടിയായിരിക്കും അദ്ദേഹത്തിന്‍റെ തുടര്‍ഭരണമെന്ന പ്രത്യാശയോടെ ജന്മദിനാശംസകള്‍ നേരുന്നു.

ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ്, ഫെലോഷിപ്പുകൾ വിതരണം ചെയ്തു

മേപ്പാടി : സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന, എന്നാൽ പഠനത്തിൽ മികവ് പുലർത്തുന്ന വിദ്യാർത്ഥികൾക്ക് മെഡിക്കൽ വിദ്യാഭ്യാസമെന്ന സ്വപ്നം യാഥാർത്ഥ്യമാക്കുന്നതിനായി സുപ്രധാനമായ ഒരു ചുവടുവെപ്പിന് തുടക്കമിട്ടിരിക്കുകയാണ് ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ സ്ഥാപക ചെയർമാൻ പത്മശ്രീ ഡോ.

ക്വട്ടേഷൻ ക്ഷണിച്ചു.

പട്ടികവർഗ വികസന വകുപ്പിന് കീഴിലെ  കണിയാമ്പറ്റ മോഡൽ റസിഡൻഷ്യൽ സ്കൂൾ വിദ്യാർത്ഥികളെ തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന കളിക്കളം 2025  സംസ്ഥാനതല കായിക മേളയിലേക്ക് കൊണ്ട് പോകുന്നതിനായി വാഹനം വാടകയ്ക്ക് എടുക്കുന്നതിനും മത്സരാർത്ഥികൾക്ക് ജഴ്‌സി, ഷൂ, സ്‌പൈക്ക് മുതലായവ

ലേലം

വനം വകുപ്പിന്റെ കുപ്പാടി ഡിപ്പോയിൽ തേക്ക്, വീട്ടി , മറ്റിനം തടികൾ, ബില്ലറ്റ്, ഫയർവുഡ്, ഉരുപ്പടി തുടങ്ങിയവ ഇ -ലേലം ചെയുന്നു. ഒക്ടോബർ 10ന് നടക്കുന്ന ലേലത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ www.mstcecommerce.com എന്ന വെബ്സൈറ്റിൽ

ചുമ മാറാന്‍ കുട്ടികൾക്ക് കഫ്‌സിറപ്പ് നൽകാറുണ്ടോ? പ്രത്യേകിച്ച് ഒരു ഗുണവുമില്ലെന്ന് ആരോഗ്യ വിദഗ്ധൻ

രാജ്യത്ത് 14 കുട്ടികളുടെ മരണത്തിന് ഇടയാക്കിയ ‘കോള്‍ഡ്രിഫ്’ എന്ന കഫ്‌സിറപ്പിന്റെ വാര്‍ത്തകള്‍ നമ്മളെ ഏറെ ഞെട്ടിച്ച ഒന്നായിരുന്നു. പനിക്കും ചുമയ്ക്കും കുട്ടികള്‍ക്ക് കഫ്‌സിറപ്പ് നല്‍കുന്നത് സാധാരണമായിരുന്നുവെങ്കിലും ഈ വാര്‍ത്ത വലിയ ആശങ്കയാണ് മാതാപിതാക്കൾക്കിടയിൽ ഉയര്‍ത്തിയിരിക്കുന്നത്.

ഗാസ സമാധാന കരാറില്‍ ഈജിപ്തില്‍ നിര്‍ണായക ചര്‍ച്ച; പ്രതീക്ഷയോടെ ലോകം

ഗാസ സമാധാന കരാറില്‍ ഈജിപ്തില്‍ നിര്‍ണായക ചര്‍ച്ച. ബന്ദി മോചനത്തിനും പലസ്തീന്‍ തടവുകാരെ വിട്ടയക്കുന്നതിനുമാണ് ആദ്യ പരിഗണന. ചര്‍ച്ചയില്‍ അമേരിക്കന്‍ പ്രതിനിധികളും പങ്കെടുക്കുന്നുണ്ട്. ട്രംപിന്റെ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫടക്കം പങ്കെടുക്കുന്ന ചര്‍ച്ചയില്‍ യുദ്ധം അവസാനിപ്പിക്കാനുളള

പ്രവാസികൾക്ക് തിരിച്ചടി, സ്വദേശിവത്ക്കരണം കൂടുതൽ ശക്തമാക്കാൻ പുതിയ നിയമങ്ങളുമായി ഒമാൻ

ഒമാനില്‍ സ്വദേശിവത്ക്കരണം കൂടുതല്‍ ശക്തമാക്കുന്നു. രാജ്യത്ത് പ്രവര്‍ത്തിക്കുന്ന മുഴുവന്‍ വിദേശ സ്ഥാപനങ്ങളും പ്രവര്‍ത്തനം ആരംഭിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ ഒരു സ്വദേശിയെയെങ്കിലും നിയമിക്കണമെന്നണ് പുതിയ നിര്‍ദേശം. പുതിയ നിയമ പ്രകാരം ചെറിയ കമ്പനികളും സ്വദേശിവത്ക്കരണത്തിന്റെ പരിധിയില്‍

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.