മുള്ളൻകൊല്ലി ഡിവിഷൻ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ ചെയർമാൻ അഡ്വ.പി.ഡി സജിയുടെ നേതൃത്വത്തിൽ യുത്ത് കോൺഗ്രസ് ശശിമല മേഖല കമ്മറ്റി മുള്ളൻകൊല്ലി പഞ്ചായത്തിലെ വിവിധ ഗ്രാമങ്ങളിലെ അങ്ങാടികളും,റേഷൻ കടകൾ,പാൽ സംഭരണ കേന്ദ്രങ്ങൾ,തുടങ്ങിയ പൊതുസ്ഥലങ്ങൾ അണു നശീകരണം നടത്തി.
പഞ്ചായത്തിലെ 7 വാർഡുകളിൽ വരുന്ന അങ്ങാടികളാണ് അണു വിമുക്തമാക്കിയത്.
പ്രസിഡൻ്റ് ഫെബിൻ ടോം അദ്ധ്യക്ഷത വഹിച്ചു. ശശിമല ,പാറക്കടവ് , ചെറ്റപ്പാലം, ഉദയക്കവല, പാടിച്ചിറ,മാടപ്പള്ളിക്കുന്ന്,മുള്ളകൊല്ലി,പളളിത്താഴെ,സുരഭികവല, കുന്നത്ത്കവല തുടങ്ങിയ ടൗണുകളും, അണുവിമുക്തമാക്കി.
ജോമോൻ അലൻ സാജു, ജോയിനർ തോമസ്,നിഖിൽ സണ്ണി, ജോജി ചിറ്റടിയിൽ,ശരത് ശശിധരൻ,സബിൻ ബേബി,കുര്യാക്കോസ് മാത്യു,രാഹുൽ ജോർജ്ജ് , സ്റ്റെബിൻ ചോലിക്കര എന്നിവർ നേതൃത്വം നൽകി.

ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ്, ഫെലോഷിപ്പുകൾ വിതരണം ചെയ്തു
മേപ്പാടി : സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന, എന്നാൽ പഠനത്തിൽ മികവ് പുലർത്തുന്ന വിദ്യാർത്ഥികൾക്ക് മെഡിക്കൽ വിദ്യാഭ്യാസമെന്ന സ്വപ്നം യാഥാർത്ഥ്യമാക്കുന്നതിനായി സുപ്രധാനമായ ഒരു ചുവടുവെപ്പിന് തുടക്കമിട്ടിരിക്കുകയാണ് ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ സ്ഥാപക ചെയർമാൻ പത്മശ്രീ ഡോ.