മാനന്തവാടി: കോവിഡ് മഹാമാരി മൂലം പ്രതിസന്ധി നേരിടുന്ന കാലത്ത് വിദ്യാർത്ഥികളെ ചൂഷണം ചെയ്യുന്ന നടപടികൾ മാനേജ്മെന്റ് സ്കൂളുകൾ അവസാനിപ്പിക്കണമെന്ന് എംഎസ്എഫ് മാനന്തവാടി നിയോജക മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. മാനേജ്മെന്റ് സ്കൂളുകളിൽ മുഴുവൻ ഫീസും അടക്കാത്ത വിദ്യാർത്ഥികളെ നടന്നുകൊണ്ടിരിക്കുന്ന ഓൺലൈൻ ക്ലാസുകളിലും അടുത്ത അദ്ധ്യായനവർഷവും ഇരുത്തില്ല എന്ന് പറഞ്ഞു ഭീഷണിപ്പെടുത്തുന്ന മാനേജ്മെന്റുകൾക്കെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.നൽകാത്ത സേവനത്തിന് സ്കൂളുകളിൽ മുഴുവൻ ഫീസ് ഈടാക്കരുത് എന്ന കോടതി വിധി മാനിക്കാതെ മാനേജ്മെന്റ് സ്കൂളുകളുടെ ഇത്തരത്തിലുള്ള നടപടികൾ അപലപനീയമാണ്. ഏതെങ്കിലും ഒരു വിദ്യാർത്ഥിയെ ഇത്തരത്തിൽ പഠനം നിഷേധിച്ചാൽ എം എസ് എഫ് ശക്തമായ പ്രതിഷേധപരിപാടികളുമായി രംഗത്ത് വരുമെന്നും വിദ്യാർത്ഥികളുടെ അവകാശ ധ്വംസനത്തിനെതിരെ ശക്തമായ പ്രതികരണം കമ്മറ്റിയുടെ ഭാഗത്ത് നിന്നുണ്ടാകും എന്ന് മണ്ഡലം പ്രസിഡന്റ് മുത്തലിബ് ദ്വാരക ജനറൽ സെക്രട്ടറി അനീസ് ആറുവാൾ എന്നിവർ അറിയിച്ചു.

ക്വട്ടേഷൻ ക്ഷണിച്ചു.
പട്ടികവർഗ വികസന വകുപ്പിന് കീഴിലെ കണിയാമ്പറ്റ മോഡൽ റസിഡൻഷ്യൽ സ്കൂൾ വിദ്യാർത്ഥികളെ തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന കളിക്കളം 2025 സംസ്ഥാനതല കായിക മേളയിലേക്ക് കൊണ്ട് പോകുന്നതിനായി വാഹനം വാടകയ്ക്ക് എടുക്കുന്നതിനും മത്സരാർത്ഥികൾക്ക് ജഴ്‌സി, ഷൂ, സ്‌പൈക്ക് മുതലായവ