കല്‍പ്പറ്റ: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്കിടെ തോട്ടം മേഖലകളില്‍ അവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പ് വരുത്താന്‍ സഞ്ചരിക്കുന്ന മാവേലി സ്റ്റോറുകളുടെ കൂടുതല്‍ സര്‍വീസുകള്‍ ഏര്‍പ്പെടുത്തണമെന്ന് എ.ഐ.റ്റി.യു.സി സംസ്ഥാന സെക്രട്ടറി പി.കെ മൂര്‍ത്തി ആവശ്യപ്പെട്ടു. കൊവിഡ് സാഹചര്യത്തില്‍ പ്രതിസന്ധിയിലായ തോട്ടം തൊഴിലാളികള്‍ക്ക് സബ്‌സിഡി നിരക്കില്‍ അവശ്യസാധനങ്ങള്‍ ലഭിക്കുന്നത് ഏറെ ആശ്വാസമാകും. നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതോടെ മേഖലയിലെ ആയിരക്കണക്കിന് കുടുംബങ്ങളാണ് വീടുകളില്‍ കഴിയുന്നത്. ഇവര്‍ക്ക് അവശ്യസാധനങ്ങള്‍ക്ക് ടൗണുകളിലെ സപ്ലൈകോ മാവേലി സ്‌റ്റോറുകളിലേക്കും സൂപ്പര്‍ മാര്‍ക്കറ്റുകളിലേക്കും എത്താന്‍ പ്രയാസമാണ്. ഈ സാഹചര്യത്തില്‍ തോട്ടം മേഖലകളില്‍ സഞ്ചരിക്കുന്ന മാവേലി സ്‌റ്റോറുകളുടെ സേവനം ആഴ്ചയില്‍ രണ്ടുതവണയെങ്കില്‍ ഉറപ്പാക്കണമെന്നും അദ്ദേഹം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

ലേലം
വനം വകുപ്പിന്റെ കുപ്പാടി ഡിപ്പോയിൽ തേക്ക്, വീട്ടി , മറ്റിനം തടികൾ, ബില്ലറ്റ്, ഫയർവുഡ്, ഉരുപ്പടി തുടങ്ങിയവ ഇ -ലേലം ചെയുന്നു. ഒക്ടോബർ 10ന് നടക്കുന്ന ലേലത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ www.mstcecommerce.com എന്ന വെബ്സൈറ്റിൽ