ഫലം ചെയ്യാതെ മാവോവാദി കീഴടങ്ങല്‍- പുനരധിവാസ പദ്ധതി.

കല്‍പ്പറ്റ: സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച മാവോവാദി കീഴടങ്ങല്‍-പുനരധിവാസ പദ്ധതി വിഫലം. ചെറിയ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കേസുകളില്‍ തുടര്‍നടപടികള്‍ റദ്ദു ചെയ്യലും പൊതുജീവിതത്തിലേക്കു തിരിച്ചുവരുന്നതിനു സാമ്പത്തിക പിന്തുണയും സുരക്ഷയും ഉള്‍പ്പെടെ വാഗ്ദാനം ചെയ്യുന്ന പദ്ധതി പ്രഖ്യാപിച്ചു മാസങ്ങള്‍ കഴിഞ്ഞിട്ടും ഒരു മാവോയിസ്റ്റ്‌ പോലും കീഴടങ്ങിയില്ല. മാവോയിസ്റ്റ് ദളങ്ങളിലെ കീഴ്ത്തട്ടിലുള്ളതില്‍ പലര്‍ക്കും പദ്ധതിയോടു താത്പര്യമുണ്ടെങ്കിലും നേതൃത്വത്തോടുള്ള ഭയം കീഴടങ്ങുന്നതില്‍ അവര്‍ക്കു മുന്നില്‍ കടമ്പയാകുന്നുവെന്നാണ് പോലീസിന്റെ വിലയിരുത്തല്‍. ഇതര സംസ്ഥാനങ്ങളില്‍ കൊലക്കുറ്റങ്ങളിലടക്കം ഉള്‍പ്പെട്ടവരാണ് മാവോയിസ്റ്റ് ദളങ്ങള്‍ക്കു അമരം പിടിക്കുന്നത്. മാവോവാദികളില്‍ കൊലപാതമടക്കം വലിയ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടവര്‍ക്കു പദ്ധതിയില്‍ കേസ് സംബന്ധമായ ഇളവുകള്‍ വാഗ്ദാനം ചെയ്യുന്നില്ല. പ്രസ്ഥാന രഹസ്യങ്ങള്‍ വെളിപ്പെടുത്തേണ്ടിവരുന്ന വിധത്തില്‍ ചോദ്യം ചെയ്യുമെന്ന ആശങ്കയും മാവോവാദികളെ കീഴടങ്ങുന്നതില്‍ നിരുത്സാഹപ്പെടുത്തുന്നുവെന്നു കരുതുന്നവരും പോലീസിലുണ്ട്.

കീഴടങ്ങല്‍-പുനരധിവാസ പദ്ധതിയെക്കുറിച്ചുള്ള വിവരങ്ങള്‍ ഉള്‍പ്പെടുന്ന നോട്ടീസ് വയനാട് ഉള്‍പ്പെടെ മാവോയിസ്റ്റ് സാന്നിധ്യമുള്ള പ്രദേശങ്ങളിലെ പൊതു ഇടങ്ങളില്‍ പോലീസ് പതിച്ചിരുന്നു. മാവോയിസ്റ്റുകളിലെ കബനിദളം കാഡറുകളെന്നു പോലീസ് കരുതുന്ന ബി.ജി. കൃഷ്ണമൂര്‍ത്തി, വിക്രം ഗൗഡ, സാവിത്രി, പ്രഭ, ലത, എ.എസ്. സുരേഷ്, സുന്ദരി, ജയണ്ണ, രമേശ്, ഷര്‍മിള, വനജാക്ഷി, രവി മുരുകേശ്, സി.പി. മൊയ്തീന്‍, സന്തോഷ്, സോമന്‍, ചന്ദ്രു, കവിത, കാര്‍ത്തിക്, ഉണ്ണിമായ, രാമു, രവീന്ദ്രന്‍, യോഗേഷ്, ജിഷ എന്നിവരുടെ ബഹുവര്‍ണ ചിത്രങ്ങള്‍ സഹിതമായിരുന്നു നോട്ടീസ്. വഴിതിരിച്ചുവിടപ്പെട്ട ചെറുപ്പക്കാരെയും മറ്റും സമൂഹത്തിന്റെ മുഖ്യധാരയില്‍ കൊണ്ടുവരുന്നതിനും അവര്‍ക്കു വിദ്യാഭ്യസവും ധനസമ്പാദന മാര്‍ഗങ്ങള്‍ ലഭ്യമാക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യമെന്നും നോട്ടീസില്‍ വ്യക്തമാക്കിയിരുന്നു.
കീഴടങ്ങുന്നയാള്‍ക്കു പദ്ധതി പ്രകാരം അഞ്ചു ലക്ഷം രൂപ വരെ ലഭിക്കും. അര്‍ഹമായ തുകയുടെ പകുതി പണമായും ബാക്കി സ്ഥിരനിക്ഷേപമായും നല്‍കും. സ്ഥിരനിക്ഷേപം പണയാധാരമാക്കി സ്വയംതൊഴിലിനും മറ്റും വായ്പയെടുക്കാന്‍ അവസരം ഉണ്ടാകും. കീഴടങ്ങുന്ന വ്യക്തിക്കു അഭിരുചിക്കനുസരിച്ചു തൊഴില്‍ പരിശീലനം നല്‍കും. മറ്റു തൊഴിലുകളില്‍ ഏര്‍പ്പെടാത്തപക്ഷം മൂന്നു വര്‍ഷം വരെ പരിശീലനകാലത്തു മാസം 10,000 രൂപ വരെ അനുവദിക്കും.
ആയുധങ്ങള്‍ സമര്‍പ്പിച്ചാല്‍ 35,000 രൂപ പാരിതോഷികം, വീട്, വിദ്യാഭ്യാസച്ചെലവിനു പ്രതിവര്‍ഷം 15,000 രൂപ വരെയും നിയമപ്രകാരമുള്ള വിവാഹ ആവശ്യത്തിനു കാല്‍ ലക്ഷം രൂപ വരെയും സഹായം, നിയമ പിന്തുണ, കേസുകളുടെ അതിവേഗ കോടതികള്‍ മുഖേനയുള്ള തീര്‍പ്പ് എന്നിവയും പദ്ധതി വാഗ്ദാനങ്ങളാണ്.
ലഘുവായ കുറ്റകൃത്യങ്ങള്‍ക്കുള്ള കേസുകളില്‍ മാത്രം ഉള്‍പ്പെട്ടവരാണ് കബനി ദളത്തിലെ മാവോയിസ്റ്റ് കാഡറുകളില്‍ പലരുമെന്നു പോലീസ് ഉദ്യോഗസ്ഥരില്‍ ഒരാള്‍ പറഞ്ഞു. പദ്ധതി ഉപയോഗപ്പെടുത്തി പൊതുജീവിതത്തിലേക്കു തിരിച്ചുവരാന്‍ ഇവര്‍ക്കു കഴിയും. എന്നാല്‍ ദളത്തിന്റെ നേതൃനിരയിലുള്ള ചിലര്‍ വലിയ കുറ്റകൃത്യങ്ങള്‍ നടത്തിയവരാണ്. കീഴടങ്ങിയാല്‍ത്തന്നെയും ഇവര്‍ വിചാരണ നേരിട്ടു ശിക്ഷ അനുഭവിക്കേണ്ടിവരും.

ക്വട്ടേഷൻ ക്ഷണിച്ചു.

പട്ടികവർഗ വികസന വകുപ്പിന് കീഴിലെ  കണിയാമ്പറ്റ മോഡൽ റസിഡൻഷ്യൽ സ്കൂൾ വിദ്യാർത്ഥികളെ തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന കളിക്കളം 2025  സംസ്ഥാനതല കായിക മേളയിലേക്ക് കൊണ്ട് പോകുന്നതിനായി വാഹനം വാടകയ്ക്ക് എടുക്കുന്നതിനും മത്സരാർത്ഥികൾക്ക് ജഴ്‌സി, ഷൂ, സ്‌പൈക്ക് മുതലായവ

ലേലം

വനം വകുപ്പിന്റെ കുപ്പാടി ഡിപ്പോയിൽ തേക്ക്, വീട്ടി , മറ്റിനം തടികൾ, ബില്ലറ്റ്, ഫയർവുഡ്, ഉരുപ്പടി തുടങ്ങിയവ ഇ -ലേലം ചെയുന്നു. ഒക്ടോബർ 10ന് നടക്കുന്ന ലേലത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ www.mstcecommerce.com എന്ന വെബ്സൈറ്റിൽ

ചുമ മാറാന്‍ കുട്ടികൾക്ക് കഫ്‌സിറപ്പ് നൽകാറുണ്ടോ? പ്രത്യേകിച്ച് ഒരു ഗുണവുമില്ലെന്ന് ആരോഗ്യ വിദഗ്ധൻ

രാജ്യത്ത് 14 കുട്ടികളുടെ മരണത്തിന് ഇടയാക്കിയ ‘കോള്‍ഡ്രിഫ്’ എന്ന കഫ്‌സിറപ്പിന്റെ വാര്‍ത്തകള്‍ നമ്മളെ ഏറെ ഞെട്ടിച്ച ഒന്നായിരുന്നു. പനിക്കും ചുമയ്ക്കും കുട്ടികള്‍ക്ക് കഫ്‌സിറപ്പ് നല്‍കുന്നത് സാധാരണമായിരുന്നുവെങ്കിലും ഈ വാര്‍ത്ത വലിയ ആശങ്കയാണ് മാതാപിതാക്കൾക്കിടയിൽ ഉയര്‍ത്തിയിരിക്കുന്നത്.

ഗാസ സമാധാന കരാറില്‍ ഈജിപ്തില്‍ നിര്‍ണായക ചര്‍ച്ച; പ്രതീക്ഷയോടെ ലോകം

ഗാസ സമാധാന കരാറില്‍ ഈജിപ്തില്‍ നിര്‍ണായക ചര്‍ച്ച. ബന്ദി മോചനത്തിനും പലസ്തീന്‍ തടവുകാരെ വിട്ടയക്കുന്നതിനുമാണ് ആദ്യ പരിഗണന. ചര്‍ച്ചയില്‍ അമേരിക്കന്‍ പ്രതിനിധികളും പങ്കെടുക്കുന്നുണ്ട്. ട്രംപിന്റെ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫടക്കം പങ്കെടുക്കുന്ന ചര്‍ച്ചയില്‍ യുദ്ധം അവസാനിപ്പിക്കാനുളള

പ്രവാസികൾക്ക് തിരിച്ചടി, സ്വദേശിവത്ക്കരണം കൂടുതൽ ശക്തമാക്കാൻ പുതിയ നിയമങ്ങളുമായി ഒമാൻ

ഒമാനില്‍ സ്വദേശിവത്ക്കരണം കൂടുതല്‍ ശക്തമാക്കുന്നു. രാജ്യത്ത് പ്രവര്‍ത്തിക്കുന്ന മുഴുവന്‍ വിദേശ സ്ഥാപനങ്ങളും പ്രവര്‍ത്തനം ആരംഭിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ ഒരു സ്വദേശിയെയെങ്കിലും നിയമിക്കണമെന്നണ് പുതിയ നിര്‍ദേശം. പുതിയ നിയമ പ്രകാരം ചെറിയ കമ്പനികളും സ്വദേശിവത്ക്കരണത്തിന്റെ പരിധിയില്‍

ആയുർവേദ തെറാപ്പിസ്റ്റ് നിയമനം

കൽപ്പറ്റ ജില്ലാ ആയുർവേദ ആശുപത്രിയിൽ പുരുഷ തെറാപ്പിസ്റ്റിന്റെ താത്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നു. ഒരു വർഷത്തെ ഡി.എ.എം.ഇ അംഗീകൃത ആയുർവേദ തെറാപ്പിസ്റ്റ് കോഴ്സാണ് യോഗ്യത. താത്‌പര്യമുള്ളവർ അപേക്ഷയും സർട്ടിഫിക്കറ്റിന്റെ അസലുമായി ഒക്ടോബർ 13 ന്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.