മാനന്തവാടി:സംസ്ഥാന ലൈബ്രറി കൗൺസിലിനു കീഴിൽ പ്രവർത്തിക്കുന്ന ലൈബ്രറികളിലെ സന്നദ്ധ പ്രവർത്തകരെ ഉൾപ്പെടുത്തി ലൈബ്രറി കൗൺസിൽ നിർദ്ദേശപ്രകാരം രൂപീകരിച്ച സേനയിൽ മാനന്തവാടി താലൂക്കിൽ മാത്രം 750 ൽ പരം അംഗങ്ങളുണ്ട്. ഗ്രാമീണ മേഖലകളിൽ വാർഡു തല കമ്മറ്റികളുമായി സഹകരിച്ച് വേറിട്ട പ്രവർത്തനങ്ങളിലൂടെ ഈ ദുരിതകാലത്ത് മാതൃകയാവുകയാണീ അക്ഷരക്കൂട്ടം.സ്കൗട്ട് & ഗൈഡ്സുമായി സഹകരിച്ച് കമ്യൂണിറ്റി കിച്ചണും ഹെൽപ്പ് ഡെസ്കും പ്രവർത്തനമാരംഭിച്ചിട്ടുണ്ട് രക്തദാന ക്യാമ്പ് ,ടെലി’ കൗൺസിലിംഗ്, വാക്സിൻ രജിസ്ട്രേഷൻ ഹെൽപ്പ് ഡെസ്ക് പ്രതിരോധ മരുന്ന് വിതരണം, ശുചീകരണ പ്രവർത്തനങ്ങൾ തുടങ്ങിയവയും അക്ഷര സേനാ പ്രവർത്തനങ്ങളാണ്. പഞ്ചായത്ത് തലത്തിലും ലൈബ്രറി തലത്തിലും കമ്മറ്റികൾ രൂപീകരിച്ചാണ് പ്രവർത്തനങ്ങൾ നടത്തുന്നത്. പി.ടി സുഗതൻ ചെയർമാനും ഷാജൻ ജോസ് കോ-ഓർഡിനേറ്ററുമായതാലൂക്ക്തല കോ-ഓർഡിനേഷൻ കമ്മറ്റിയാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.

ക്വട്ടേഷൻ ക്ഷണിച്ചു.
പട്ടികവർഗ വികസന വകുപ്പിന് കീഴിലെ കണിയാമ്പറ്റ മോഡൽ റസിഡൻഷ്യൽ സ്കൂൾ വിദ്യാർത്ഥികളെ തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന കളിക്കളം 2025 സംസ്ഥാനതല കായിക മേളയിലേക്ക് കൊണ്ട് പോകുന്നതിനായി വാഹനം വാടകയ്ക്ക് എടുക്കുന്നതിനും മത്സരാർത്ഥികൾക്ക് ജഴ്‌സി, ഷൂ, സ്‌പൈക്ക് മുതലായവ