കോൺഗ്രസ് മീനങ്ങാടി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പൊതിച്ചോറുകൾ വിതരണം ചെയ്തു.
“അന്നം അകലെയല്ല ” എന്ന മുദ്രാവാക്യവുമായി യൂത്ത് കോൺഗ്രസ് മീനങ്ങാടി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പൊതിച്ചോറുകൾ വിതരണം ചെയ്തു. ദീർഘദൂര യാത്രക്കാർക്കും ലോറി തൊഴിലാളികൾക്കും മീനങ്ങാടി ടൗണിൽ ഉച്ചയ്ക്ക് പൊതിച്ചോർ വിതരണം ചെയ്യുന്നുണ്ട്. ലാേക് ഡൗൺ തീരുന്നത് വരെ ഇത് തുടരാനാണ് മണ്ഡലം കമ്മിറ്റിയുടെ തീരുമാനം. പ്രവർത്തകരുടെ വീടുകളിൽ നിന്നും ശേഖരിക്കുന്ന പൊതിച്ചോറുകളാണ് നൽകുന്നത്. മണ്ഡലം പ്രസിഡന്റ് അനീഷ് റാട്ടക്കുണ്ട്, കെ എസ് യൂ പ്രസിഡന്റ് ജസ്റ്റിൻ ജോഷ്വ, മണ്ഡലം സെക്രട്ടറിമാരായ മനു എസ്, സാജൻ പേരാംകോട്ടിൽ, ലിന്റോ കുര്യാക്കോസ്, നവനീത് മണിവയൽ, ജിതിൻ എസ്, ജോബിൻ തുടങ്ങിയവർ നേതൃത്വം നൽകി.

മാനന്തവാടി നഗരസഭ കേരളോത്സവം; വിളംബര ജാഥ നടത്തി.
മാന്തന്തവാടി:നഗരസഭ കേരളോത്സവത്തിന് തുടക്കം കുറിച്ചു കൊണ്ട് വിളംബരം ജാഥ നടത്തി. മാനന്തവാടി നഗരസഭ ഓഫിസ് പരിസരത്ത് നിന്നും ആരംഭിച്ച വിളംബര ജാഥ ടൗൺ ചുറ്റി ഗാന്ധി പാർക്കിൽ സമാപിച്ചു. നഗരസഭ സ്ഥിരം സമിതി അധ്യക്ഷ