മുട്ടിൽ ഗ്രാമ പഞ്ചായത്ത് മൂന്നാം വാർഡ് കോവിഡ് 19 കൺട്രോൾ റൂം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. പരിയാരം മൂന്നാം വാർഡിൽ കോവിഡ് രണ്ടാം തരംഗത്തിന്റെ തുടക്കം മുതൽ ആർ.ആർ.ടി പ്രവർത്തർ നടത്തുന്ന സേവനങ്ങൾക്ക് നേതൃത്വം നൽകുന്നവരെ യോഗം പ്രശംസിച്ചു. മരുന്ന്,ഭക്ഷണക്കിറ്റ് എന്നിവ ആവശ്യക്കാർക്ക് എത്തിച്ച് കൊടുക്കുന്ന യുവാക്കൾ നാടിന്റെ മാതൃകയാണെന്നും യോഗം വിലയിരുത്തി.
മുട്ടിൽ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം.കെ യാക്കൂബിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബ്ലോക്ക് മെമ്പർ അയിഷാബി,ഫൈസൽ പാപ്പിന,അശ്റഫ് മണ്ണാത്ത്,ഹസ്സൻ കാതിരി,ജാസ്മിൻ ടീച്ചർ നിഷാദ് എം.വൈ,അജ്നാസ് പള്ളിക്കണ്ടി, അക്ബറലി എന്നിവർ ആശംസകൾ
നേർന്നു. നോഡൽ ഓഫീസർ കെ.അബ്ദുൾ കരീം, കൺട്രോൾ റൂമിന്റെ പ്രവർത്തന വിശദീക കരണം നൽകുകയും എം.ബി പാർവ്വതി സിസ്റ്റർ ക്ലാസ്സ് മെഡിക്കൽ നൽകുകയും ചെയ്തും.അഡി .. നോഡൽ ഓഫീസർ എം.കെ ഫൈസൽ സ്വാഗതവും. ആശാ വർക്കർ ഷമീന നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.

മാനന്തവാടി നഗരസഭ കേരളോത്സവം; വിളംബര ജാഥ നടത്തി.
മാന്തന്തവാടി:നഗരസഭ കേരളോത്സവത്തിന് തുടക്കം കുറിച്ചു കൊണ്ട് വിളംബരം ജാഥ നടത്തി. മാനന്തവാടി നഗരസഭ ഓഫിസ് പരിസരത്ത് നിന്നും ആരംഭിച്ച വിളംബര ജാഥ ടൗൺ ചുറ്റി ഗാന്ധി പാർക്കിൽ സമാപിച്ചു. നഗരസഭ സ്ഥിരം സമിതി അധ്യക്ഷ