പനമരം: ഡിവൈഎഫ്ഐ പ്രവർത്തകർ വഴിയാത്രക്കാർക്ക് ഭക്ഷണമൊരുക്കി നൽകി. ഹോട്ടലുകളും മറ്റും അടഞ്ഞുകിടക്കുന്ന തിനാൽ ഭക്ഷണത്തിന് ബുദ്ധിമുട്ടുന്ന ദീർഘദൂര യാത്രക്കാർക്കും മറ്റുമായാണ് ഡിവൈഎഫ്ഐ പനമരം യൂണിറ്റിന്റെ നേതൃത്വത്തിൽ കൽപറ്റ-മാനന്തവാടി റോഡിൽ ആര്യന്നൂർ നടയിൽ ഭക്ഷണ വിതരണം ആരംഭിച്ചത്.ഇന്നലെ മാത്രം മൂന്നുറോളം പേർക്കാണ് ഇവർ ഭക്ഷണം നൽ കിയത്. ബ്ലോക്ക്
പഞ്ചായത്തംഗം സജേഷ് സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. ഷൗക്കത്ത് പള്ളിയിൽ അധ്യക്ഷത വഹിച്ചു.

മാനന്തവാടി നഗരസഭ കേരളോത്സവം; വിളംബര ജാഥ നടത്തി.
മാന്തന്തവാടി:നഗരസഭ കേരളോത്സവത്തിന് തുടക്കം കുറിച്ചു കൊണ്ട് വിളംബരം ജാഥ നടത്തി. മാനന്തവാടി നഗരസഭ ഓഫിസ് പരിസരത്ത് നിന്നും ആരംഭിച്ച വിളംബര ജാഥ ടൗൺ ചുറ്റി ഗാന്ധി പാർക്കിൽ സമാപിച്ചു. നഗരസഭ സ്ഥിരം സമിതി അധ്യക്ഷ